സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ൻ​പി​ൽ രാ​ഹു​ൽ ഗാ​ന്ധി; സ​മ​ര​ക്കാ​രെ സ​ന്ദ​ർ​ശി​ച്ചു
Wednesday, February 24, 2021 3:48 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​നം ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ സ​ന്ദ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. രാ​ത്രി എ​ട്ടോ​ടെ സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തി​യ രാ​ഹു​ൽ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളോ​ട് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു.

അ​ര മ​ണി​ക്കൂ​റി​ലേ​റെ നേ​രം അ​ദ്ദേ​ഹം സ​മ​ര​ക്കാ​രു​മാ​യി സം​സാ​രി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ നി​രാ​ഹാ​ര​മി​രി​ക്കു​ന്ന പ​ന്ത​ലി​ലും അ​ദ്ദേ​ഹം എ​ത്തി. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​സി വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ നേ​താ​ക്ക​ളും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ഷ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് രാ​ഹു​ൽ സ​മ​ര​ക്കാ​രു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------