രാ​ജ്യ​ത്ത് 11,666 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ൾ; വാ​ക്സി​നെ​ടു​ത്ത​ത് 23 ല​ക്ഷ​ത്തി​ലേ​റെ പേ​ർ
Thursday, January 28, 2021 10:04 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​ത്ത​നേ കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 11,666 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രാ​ജ്യ​ത്തെ നി​ല​വി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,73,740 ആ​ണ്.

ഏ​റ്റ​വു​മ​ധി​കം രോ​ഗി​ക​ൾ കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​കം, ഉ​ത്ത​ർ​പ്ര​ദേ​ശ്, ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 14,301 പേ​ർ രോ​ഗ​മു​ക്ത​രാ​യി. പു​തി​യ​താ​യി 123 മ​ര​ണ​ങ്ങ​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ആ​കെ മ​ര​ണം 1,53,847 ആ​യി. ഇ​തു​വ​രെ 1,07,01,193 പേ​രാ​ണ് രാ​ജ്യ​ത്താ​കെ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​ത്. രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ ആ​കെ എ​ണ്ണം 1,03,73,606 ആ​യി.

രാ​ജ്യ​ത്ത് ഈ ​മാ​സം 16 മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ 23,55,979 പേ​ർ കോ​വി​ഡ് പ്ര​തി​രോ​ധ​കു​ത്തി​വ​യ്പ്പെ​ടു​ത്തെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ഇ​തു​വ​രെ 19,43,38,773 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​ത്. ബു​ധ​നാ​ഴ്ച മാ​ത്രം 7,25,653 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​താ​യും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ) അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------