"ഇ​തു നേ​താ​ജി​യ​ല്ല., സി​നി​മാ ന​ട​നാ​ണ്..'; രാ​ഷ്ട്ര​പ​തി അ​നാ​ച്ഛാ​ദ​നം ചെ​യ്ത ചി​ത്ര​ത്തെ ചൊ​ല്ലി വി​വാ​ദം
Monday, January 25, 2021 6:37 PM IST
ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ 125-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ സ്ഥാ​പി​ച്ച ഛായാ​ചി​ത്ര​ത്തെ ചൊ​ല്ലി വി​വാ​ദം. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അ​നാ​ച്ഛാ​ദ​നം ചെ​യ്‍​ത നേ​താ​ജി​യു​ടെ ചി​ത്രം, ബം​ഗാ​ളി ന​ട​ന്‍ പ്ര​സ​ന്‍​ജി​ത് ചാ​റ്റ​ര്‍​ജി​യു​ടെ​താ​ണെ​ന്ന് തൃ​ണ​മൂ​ല്‍ എം​പി മ​ഹു​വ മൊ​യ്‍​ത്ര ആ​രോ​പി​ച്ചു.

"അ​ഞ്ചു​ല​ക്ഷം രൂ​പ രാ​മ​ക്ഷേ​ത്ര​ത്തി​ന് സം​ഭാ​വ​ന ന​ൽ​കി​യ​തോ​ടെ നേ​താ​ജി​യു​ടെ ബ​യോ​പി​ക്കി​ൽ അ​ഭി​ന​യി​ച്ച പ്ര​സ​ൻ​ജി​ത് ചാ​റ്റ​ർ​ജി​യു​ടെ ചി​ത്രം രാ​ഷ്ട്ര​പ​തി അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ഇ​ന്ത്യ​യെ ദൈ​വം ര​ക്ഷി​ക്ക​ട്ടെ' എ​ന്നാ​യി​രു​ന്നു മൊ​യ്ത്ര ട്വി​റ്റ​റി​ല്‍ കു​റി​ച്ച​ത്.

അ​തേ​സ​മ​യം, ചി​ത്രം നേ​താ​ജി​യു​ടേ​ത് ത​ന്നെ എ​ന്നാ​ണ്‌ സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്ന​ത്. ശരിയായ ചിത്രം ത​ന്നെ​യാ​ണ് ഇ​തെ​ന്നും വി​വാ​ദ​ങ്ങ​ള്‍​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ട്വീ​റ്റ​റി​ൽ പോ​ര് തു​ട​രു​ക​യാ​ണ്. നി​ര​വ​ധി ട്രോ​ളു​ക​ളും ഇ​റ​ങ്ങി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------