അ​ഴി​മ​തി​ക്കെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി; പ്ര​തി​പ​ക്ഷ നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ് ചെ​ന്നി​ത്ത​ല
Saturday, January 23, 2021 2:57 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം പ്ര​തി​പ​ക്ഷം ക്രി​യാ​ത്മ​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​ല​കാ​ര്യ​ങ്ങ​ളും സ​ർ​ക്കാ​രി​നെ കൊ​ണ്ട് തി​രു​ത്തി​ക്കാ​നാ​യി. അ​ഴി​മ​തി​ക്കെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്താ​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ് വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല.

സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി വീ​ക്ഷി​ച്ചു. 35-ഓളം രാ​ഷ്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ഈ ​വി​ഷ​യ​മെ​ല്ലാം പ്ര​തി​പ​ക്ഷ​മെ​ന്ന നി​ല​യി​ൽ നി​യ​മ​സ​ഭ​യി​ൽ കൊ​ണ്ടു​വ​ന്നു. പി​എ​സ്‌സി​യെ നോ​ക്കു​കു​ത്തി​യാ​ക്കി പി​ൻ​വാ​തി​ൽ നിയ​മ​നം ന​ട​ത്തി​യ​തും സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു.

എ​ല്ലാ​ത്തി​നും സ​ർ​ക്കാ​രി​നെ ക​ണ്ണ​ട​ച്ച് എ​തി​ർ​ത്തി​ല്ല. പ്ര​ള​യം, നി​പ്പ, കോ​വി​ഡ് ഘ​ട്ട​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നെ പ്ര​തി​പ​ക്ഷം പി​ന്തു​ണ​ച്ചു​വെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------