താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ണ്‍: സി​ന്ധു, സ​മീ​ർ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്
Friday, January 22, 2021 10:21 PM IST
ബാ​ങ്കോ​ക്ക്: ടൊ​യോ​ട്ട താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​ൻ സിം​ഗി​ൾ​സ് സാ​ന്നി​ധ്യ​ങ്ങ​ളാ​യ പി.​വി. സി​ന്ധു​വും സ​മീ​ർ വെ​ർ​മ​യും ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്. പു​രു​ഷ വി​ഭാ​ഗം സിം​ഗി​ൾ​സി​ൽ ലോ​ക മൂ​ന്നാം ന​ന്പ​ർ താ​ര​മാ​യ ഡെന്മാ​ർ​ക്കി​ന്‍റെ ആ​ന്ദ്രേ​സ് ആ​ന്‍റോണ്‍​സെ​ന്നി​നോ​ടാ​ണ് സ​മീ​ർ വെ​ർ​മ പ​രാ​ജ​യ​പ്പെ​ട്ട് പു​ത്താ​യ​ത്. സ്കോ​ർ: 21-12, 21-9.

വ​നി​താ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ലോ​ക ഏ​ഴാം ന​ന്പ​ർ താ​രം പി.​വി. സി​ന്ധു താ​യ്‌ലൻ​ഡി​ന്‍റെ റാ​റ്റ്ച​നോ​ക് ഇ​ന്‍റാ​നോ​ണി​നോ​ടാണ് പരാജയപ്പെട്ടത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കായിരുന്നു പ​രാ​ജ​യം. സ്കോർ: 21-10, 21-12.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------