കു​തി​രാ​ൻ തു​റ​ക്ക​ണം; ചീ​ഫ് വി​പ്പ് ഹൈ​ക്കോ​ട​തി​യി​ൽ
Tuesday, January 19, 2021 2:44 PM IST
കൊ​ച്ചി: കു​തി​രാ​നി​ൽ ഒ​രു ഭാ​ഗ​ത്തേ​ക്കു​ള്ള തു​ര​ങ്ക​പാ​ത​യെ​ങ്കി​ലും അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ദേ​ശീ​യ​പാ​താ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​ക്കു​റി​ച്ച് കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ചീ​ഫ് വി​പ്പ് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി നോ​ട്ടീ​സ​യ​ച്ചി​ട്ടു​ണ്ട്.

കു​തി​രാ​നി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ കോ​ട​തി ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

2009-ൽ 165 ​കോ​ടി രൂ​പ എ​സ്റ്റി​മേ​റ്റി​ൽ ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി സ്വ​കാ​ര്യ ക​മ്പ​നി​യ്ക്ക് ക​രാ​ർ ന​ൽ​കി​യെ​ങ്കി​ലും 11 വ​ർ​ഷ​മാ​യി​ട്ടും പാ​ത പൂ​ർ​ത്തി​യാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------