മ​ഴ ക​ളി​ച്ചു; ബ്രി​സ്ബെ​യ്നി​ൽ ഇ​ന്ത്യ പൊ​രു​തു​ന്നു
Saturday, January 16, 2021 1:20 PM IST
ബ്രി​സ്ബെ​യ്ൻ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ നാ​ലാം ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ പൊ​രു​തു​ന്നു. ര​ണ്ടാം ദി​നം മ​ഴ​മൂ​ലം ക​ളി നേ​ര​ത്തെ നി​ർ​ത്തു​മ്പോ​ൾ ഇ​ന്ത്യ 62/2 എ​ന്ന നി​ല​യി​ലാ​ണ്. രോ​ഹി​ത് ശ​ർ​മ (44), ശു​ഭ്മാ​ൻ ഗി​ൽ (7) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. എ​ട്ട് റ​ണ്‍​സോ​ടെ പൂ​ജാ​ര​യും ര​ണ്ടു റ​ണ്‍​സു​മാ​യി നാ​യ​ക​ൻ ര​ഹാ​നെ​യും ക്രീ​സി​ലു​ണ്ട്.

നേ​ര​ത്തെ 274/5 എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ക​ളി​തു​ട​ങ്ങി​യ ഓ​സീ​സ് 369 റ​ണ്‍​സി​ന് ഓ​ൾ​ഒൗ​ട്ടാ​യി​രു​ന്നു. നാ​യ​ക​ൻ ടിം ​പെ​യി​ൻ 50 റ​ണ്‍​സി​നും കാ​മ​റൂ​ണ്‍ ഗ്രീ​ൻ 47 റ​ണ്‍​സി​നും പു​റ​ത്താ​യി. വാ​ല​റ്റ​ത്ത് ന​ഥാ​ൻ ല​യ​ണ്‍ (24), മി​ച്ച​ൽ സ്റ്റാ​ർ​ക്ക് (പു​റ​ത്താ​കാ​തെ 20) എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഓ​സീ​സ് സ്കോ​ർ 350 ക​ട​ത്തി​യ​ത്.

ഇ​ന്ത്യ​യ്ക്കാ​യി ന​ട​രാ​ജ​ൻ, ഷ​ർ​ദു​ൽ ഠാ​ക്കൂ​ർ, വാ​ഷ്ടിം​ഗ്ട​ണ്‍ സു​ന്ദ​ർ എ​ന്നി​വ​ർ മൂ​ന്ന് വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------