സോ​ളാ​റി​ൽ ഇ​നി​യും സ​ത്യ​ങ്ങ​ൾ പു​റ​ത്തു​വ​രാ​നു​ണ്ടെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി
Monday, November 30, 2020 11:45 AM IST
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ കേ​സി​ൽ ഇ​നി​യും സ​ത്യ​ങ്ങ​ൾ പു​റ​ത്തു​വ​രാ​നു​ണ്ടെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. എ​ല്ലാ സ​ത്യ​ങ്ങ​ളും പു​റ​ത്തു​വ​രു​മ്പോ​ൾ പൂ​ർ​ണ​മാ​യും കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് തെ​ളി​യു​മെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ പേ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു തു​ട​ക്കം മു​ത​ൽ ത​ന്‍റെ നി​ല​പാ​ട്. ആ​രേ​യും കു​റ്റ​പ്പെ​ടു​ത്താ​നോ വി​ഷ​മ​പ്പെ​ടു​ത്താ​നോ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

സോ​ളാ​റി​ലെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​ല​പാ​ടി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളി​ല്ല. സ​ർ​ക്കാ​ർ പൈ​സ പോ​യ​ത​ല്ലാ​തെ അ​ന്വേ​ഷ​ണം കൊ​ണ്ട് വേ​റെ ഗു​ണം ഉ​ണ്ടാ​കി​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.