പോ​രാ​ടാ​നു​റ​ച്ച് ക​ർ​ഷ​ക​ർ; ഡ​ൽ​ഹി ച​ലോ മാ​ർ​ച്ച് നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക്
Sunday, November 29, 2020 9:56 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക വി​രു​ദ്ധ​ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന ഡ​ല്‍​ഹി ച​ലോ മാ​ര്‍​ച്ച് നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക്. പോ​ലീ​സി​ന്‍റെ സ​മ്മ​ര്‍​ദ​ങ്ങ​ള്‍​ക്ക് വ​ഴ​ങ്ങാ​തെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചേ​രു​മെ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.

ത​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തി​രു​ന്ന് പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് ക​ർ​ഷ​ക​രോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​ത് അ​നു​സ​രി​ക്കാ​ൻ ക​ർ​ഷ​ക​ർ ത​യാ​റാ​യി​ല്ല. ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ദ​റി​ൽ ത​ന്നെ സ​മ​രം ചെ​യ്യ​ണ​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും ആ​വ​ശ്യം. എ​ന്നാ​ൽ, ത​ല​സ്ഥാ​ന അ​തി​ർ​ത്തി​ക​ൾ സ്തം​ഭി​പ്പി​ച്ചു സ​മ​രം ന​ട​ത്തി​യാ​ലേ കേ​ന്ദ്രം ഇ​ട​പെ​ടൂ എ​ന്നു ചി​ല ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ആ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​രാ​ണ് ഡ​ൽ​ഹി-​ഹ​രി​യാ​ന അ​തി​ർ​ത്തി​ക​ളി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.

ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ ക​ർ​ഷ​ക​രെ ഗാ​സി​യാ​ബാ​ദ് അ​തി​ർ​ത്തി​യി​ലെ യു​പി ഗേ​റ്റി​ൽ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ ശ​നി​യാ​ഴ്ച രാ​ത്രി വീ​ണ്ടും സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം, ജ​യ് ജ​വാ​ൻ ജ​യ് കി​സാ​ൻ എ​ന്ന മു​ദ്രാ​വാ​ക്യം മ​റ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ർ​ഷ​ക​രെ നേ​രി​ടാ​ൻ ജ​വാ​ന്മാ​രെ ഇ​റ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി.

ഇ​തി​നി​ടെ, ഡ​ൽ​ഹി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്ത ക​ർ​ഷ​ക​ർ​ക്കെ​തി​രേ ഹ​രി​യാ​ന സ​ർ​ക്കാ​ർ വ​ധ​ശ്ര​മ​ത്തി​നു കേ​സ് ചു​മ​ത്തി. ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ ഹ​രി​യാ​ന അ​ധ്യ​ക്ഷ​ൻ ഗു​ർ​ണാം സിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​നെ തു​ട​ക്കം മു​ത​ൽ ബ​ലം പ്ര​യോ​ഗി​ച്ച് അ​ടി​ച്ച​മ​ർ​ത്തി ഡ​ൽ​ഹി​യി​ലേ​ക്കു ക​ട​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് ഹ​രി​യാ​ന സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.