ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന​ത്തി​നി​ടെ ഗൗ​തം അ​ദാ​നി​ക്കെ​തി​രെ ഗ്രൗ​ണ്ടി​ൽ പ്ര​തി​ഷേ​ധം
Friday, November 27, 2020 5:49 PM IST
സി​ഡ്നി: ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​നി​ടെ ഇ​ന്ത്യ​ന്‍ വ്യ​വ​സാ​യി ഗൗ​തം അ​ദാ​നി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഓ​സ്‌​ട്രേ​ലി​യ​ന്‍ ആ​രാ​ധ​ക​ർ. ഓ​സ്ട്രേ​ലി​യ​ൻ ഖ​നി ക​ന്പ​നി​ക്ക് എ​സ്ബി​ഐ ബാ​ങ്ക് വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​നെ എ​തി​ർ​ത്താ​ണു പ്ര​തി​ഷേ​ധം.

ഓ​സ്ട്രേ​ലി​യ​ൻ ഇ​ന്നിം​ഗ്സി​ൽ ന​വ​ദീ​പ് സൈ​നി എ​റി​ഞ്ഞ ആ​റാം ഓ​വ​റി​ലാ​ണു സം​ഭ​വം. നോ 1 ​ബി​ല്യ​ണ്‍ ഡോ​ള​ർ അ​ദാ​നി ലോ​ണ്‍ എ​ന്ന പ്ല​ക്കാ​ർ​ഡു​മാ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യ​ത്. പി​ന്നാ​ലെ ഗ്രൗ​ണ്ട് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ പി​ടി​കൂ​ടി ഗ്രൗ​ണ്ടി​ൽ​നി​ന്നു നീ​ക്കി.

അ​ദാ​നി​യു​ടെ ക്വീ​ൻ​സ് ലാ​ൻ​ഡ് പ​ദ്ധ​തി​ക്കെ​തി​രെ രാ​ജ്യ​ത്ത് വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണു ന​ട​ക്കു​ന്ന​ത്. 50 ശ​ത​മാ​നം കാ​ണി​ക​ളെ അ​നു​വ​ദി​ച്ചാ​ണ് ഓ​സ്ട്രേ​ലി​യ​യി​ൽ മ​ത്സ​രം ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.