ച​ത്തീ​സ്ഗ​ഡി​ൽ ഒ​രു ല​ക്ഷം രൂ​പ ത​ല​യ്ക്ക് വി​ല​യി​ട്ടി​രു​ന്ന ന​ക്സ​ലി​നെ വ​ധി​ച്ചു
Thursday, November 26, 2020 12:45 PM IST
റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​​ലെ ബി​ജാ​പു​ര്‍ ജി​ല്ല​യി​ല്‍ സു​ര​ക്ഷാ​സേ​ന ഒ​രു ന​ക്‌​സ​ലേ​റ്റി​നെ വ​ധി​ച്ചു. സ​ന്തോ​ഷ് പൊ​ഡി​യം ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ ത​ല​യ്ക്ക് സ​ര്‍​ക്കാ​ര്‍ ഒ​രു ല​ക്ഷം രൂ​പ വി​ല​യി​ട്ടി​രു​ന്നു.

ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട ന​ക്‌​സ​ല്‍ പ്ര​വ​ര്‍​ത്ത​ക​ൻ.

കു​ത്രു പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന ധ​ര്‍​ഭ വ​ന​മേ​ഖ​ല​യി​ല്‍ വ​ച്ച് വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ച​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഒ​രു തോ​ക്കും ബാ​ഗും ഇ​യാ​ളി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തു.

സ​ന്തോ​ഷ് പൊ​ഡി​യം ഓ​ഗ​സ്റ്റി​ല്‍ ഒ​രു അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്തു​ക​യും സെ​പ്റ്റം​ബ​റി​ല്‍ ഫോ​റ​സ്റ്റ് റേ​ഞ്ച​റെ കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.