"ഡ​ൽ​ഹി ച​ലോ' മാ​ർ​ച്ച് ത​ട​ഞ്ഞ് പോ​ലീ​സ്; ക​ർ​ഷ​ക​ർ​ക്ക് നേ​രെ ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ​വാ​ത​ക​വും
Thursday, November 26, 2020 1:58 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രാ​യ ഡ​ല്‍​ഹി ച​ലോ മാ​ര്‍​ച്ച് ത​ട​യാ​ന്‍ ക​ര്‍​ഷ​ക​ർ​ക്ക് നേ​രെ ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ വാ​ത​ക​വും ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ്. ഡ​ല്‍​ഹി​യി​ലെ അ​ഞ്ച് അ​തി​ര്‍​ത്തി​ക​ളും ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

ഡ​ൽ​ഹി ന​ഗ​ര​ത്തി​ലേ​ക്കു​ള്ള അ​തി​ര്‍​ത്തി റോ​ഡു​ക​ള്‍ മ​ണ്ണി​ട്ട് അ​ട​ച്ചു. നൈ​നി​റ്റാ​ള്‍-​ഡ​ല്‍​ഹി റോ​ഡി​ല്‍ എ​ത്തി​യ ക​ര്‍​ഷ​ക​ര്‍​ക്കു നേ​രെ​യും പ​ഞ്ചാ​ബി​ല്‍ നി​ന്നെ​ത്തി​യ ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രെ​യും അം​ബാ​ല​യി​ല്‍ വ​ച്ച് പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

അം​ബാ​ല​യി​ല്‍ ക​ര്‍​ഷ​ക​ര്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ പു​ഴ​യി​ലേ​ക്ക് എ​റി​ഞ്ഞു. മ​ണ്ണി​ട്ടും കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ള്‍​ക്കൊ​ണ്ടും വ​ഴി​യ​ട​യ്ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള എ​ല്ലാ മെ​ട്രോ സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി.

അ​തി​ര്‍​ത്തി​യി​ല്‍ ഡ​ല്‍​ഹി പോ​ലീ​സ്, സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്മാ​രെ വി​ന്യ​സി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​രെ നി​രീ​ക്ഷി​ക്കാ​ന്‍ ഡ്രോ​ണും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. അ​തി​ര്‍​ത്തി​ക്ക് സ​മീ​പം ശം​ഭു ബോ​ര്‍​ഡ​റി​ല്‍ ക​ർ​ഷ​ക​രും പോ​ലീ​സും ത​മ്മി​ൽ നേ​രി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി-​ക​ര്‍​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 12നാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ച​ത്.

ഐ​ന്‍​ടി​യു​സി, എ​ഐ​ടി​യു​സി, ഹി​ന്ദ് മ​സ്ദൂ​ര്‍ സ​ഭ, സി​ഐ​ടി​യു, ഓ​ള്‍ ഇ​ന്ത്യ യു​ണൈ​റ്റ​ഡ് ട്രേ​ഡ് യൂ​ണി​യ​ന്‍ സെ​ന്‍റ​ര്‍, ട്രേ​ഡ് യൂ​ണി​യ​ന്‍ കോ​ര്‍​ഡി​നേ​ഷ​ന്‍ സെ​ന്‍റ​ര്‍, സെ​ല്‍​ഫ് എം​പ്ലോ​യ്ഡ് വി​മി​ന്‍​സ് അ​സോ​സി​യേ​ഷ​ൻ, ഓ​ള്‍ ഇ​ന്ത്യ സെ​ന്‍​ട്ര​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ട്രേ​ഡ് യൂ​ണി​യ​ന്‍​സ്, ലേ​ബ​ര്‍ പ്രോ​ഗ്ര​സീ​വ് ഫെ​ഡ​റേ​ഷ​ന്‍ എ​ന്നീ സം​ഘ​ട​ന​ക​ള്‍ ചേ​ര്‍​ന്നാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.