ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ അ​റ​സ്റ്റ് ചെ​യ്യൂ, ജ​യി​ലി​ൽ​നി​ന്ന് ജ​യി​ച്ചു​കാ​ണി​ക്കാം; ബി​ജെ​പി​യോ​ട് മ​മ​ത
Wednesday, November 25, 2020 6:31 PM IST
കോ​ൽ​ക്ക​ത്ത: ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ അ​റ​സ്റ്റ് ചെ​യ്യാ​ൻ ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ച്ചു പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി. തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ബ​ഹു​ജ​ന റാ​ലി​യി​ലാ​ണു മ​മ​ത ബി​ജെ​പി​ക്കെ​തി​രേ ക​ട​ന്നാ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ബി​ജെ​പി​യെ​യും ഒ​രൂ ഏ​ജ​ൻ​സി​യെ​യും താ​ൻ ഭ​യ​ക്കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ മ​മ​ത, ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ത​ന്നെ അ​റ​സ്റ്റ് ചെ​യ്തു തു​റ​ങ്കി​ല​ട​യ്ക്കാ​ൻ ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ച്ചു. ജ​യി​ലി​ൽ​നി​ന്ന് തൃ​ണ​മൂ​ലി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ക്കു​മെ​ന്നും അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. ബി​ജെ​പി ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യ​ല്ല, നു​ണ​ക​ളു​ടെ കൂ​ന്പാ​ര​മാ​ണെ​ന്നും എം​എ​ൽ​എ​മാ​രെ വി​ല​യ്ക്ക് വാ​ങ്ങാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

അ​ടു​ത്ത​വ​ർ​ഷം ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലാ​ണ് ബം​ഗാ​ളി​ലെ 294 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 2011 മു​ത​ൽ സം​സ്ഥാ​ന​ത്തു തൃ​ണ​മൂ​ൽ സ​ർ​ക്കാ​രാ​ണ് ഭ​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.