ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​മാ​യി ര​ഹ​സ്യ ച​ർ​ച്ച ന​ട​ത്തി: റി​പ്പോ​ർ​ട്ട്
Monday, November 23, 2020 7:12 PM IST
വാ​ഷിം​ഗ്ട​ണ്‍: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു സൗ​ദി കി​രീ​ടാ​വ​കാ​ശി സ​ൽ​മാ​ൻ ബി​ൻ മു​ഹ​മ്മ​ദു​മാ​യി ര​ഹ​സ്യ ച​ർ​ച്ച ന​ട​ത്തി​യെ​ന്നു റി​പ്പോ​ർ​ട്ട്. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ​യു​ടെ മ​ധ്യ​സ്ഥ​ത​യി​ലാ​യി​രു​ന്നു ച​ർ​ച്ച​യെ​ന്ന് ഇ​സ്രാ​യേ​ൽ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

നെ​ത​ന്യാ​ഹു സൗ​ദി​യി​ലെ​ത്തി​യാ​ണു മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നാ​ണ് സ്ഥി​രീ​ക​ര​ണം. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​സ്ര​യേ​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​യ മൊ​സാ​ദി​ന്‍റെ മേ​ധാ​വി യോ​സി കോ​ഹ​നും പ​ങ്കെ​ടു​ത്ത​താ​യി ഇ​സ്ര​യേ​ലി​ലെ കാ​ൻ പ​ബ്ലി​ക് റേ​ഡി​യോ​യും ആ​ർ​മി റേ​ഡി​യോ​യും അ​റി​യി​ച്ചു.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫി​സും ജ​റു​സ​ലേ​മി​ലെ യു​എ​സ് എം​ബ​സി​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം, കൂ​ടി​ക്കാ​ഴ്ച ഇ​സ്ര​യേ​ലി കാ​ബി​ന​റ്റ് മി​നി​സ്റ്റ​ർ യോ​വ് ഗാ​ല​ന്‍റ് സ്ഥി​രീ​ക​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​താ​ദ്യ​മാ​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലേ​യും ഉ​ന്ന​ത​നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തു​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ളാ​യി അ​റ​ബ് രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​സ്ര​യേ​ൽ സാ​ധാ​ര​ണ ന​യ​ത​ന്ത്ര ബ​ന്ധം സ്ഥാ​പി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച. സൗ​ദി ഭ​ര​ണ​കൂ​ട​വു​മാ​യി നേ​രി​ട്ട് ച​ർ​ച്ച ന​ട​ത്താ​ൻ സാ​ധി​ച്ച​ത് വ​ലി​യ നേ​ട്ട​മാ​യാ​ണ് ഇ​സ്രാ​യേ​ൽ മ​ന്ത്രി​യും മാ​ധ്യ​മ​ങ്ങ​ളും അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.