കോ​ടി​യേ​രി രാ​ജി​വ​യ്ക്ക​രു​ത്, അ​താ​ണ് യു​ഡി​എ​ഫി​ന് ന​ല്ല​തെ​ന്ന് ചെ​ന്നി​ത്ത​ല
Thursday, October 29, 2020 3:25 PM IST
തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ബി​നീ​ഷ് കോ​ടി​യേ​രി അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ സ​ർ​ക്കാ​രി​നും സി​പി​എ​മ്മി​നും എ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്ത്. മ​ക​ൻ അ​റ​സ്റ്റി​ലാ​യ​തി​ന്‍റെ പേ​രി​ൽ കോ​ടി​യേ​രി പാ​ർ​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​യ്ക്ക​രു​തെ​ന്നും അ​താ​ണ് യു​ഡി​എ​ഫി​ന് ഗു​ണ​ക​ര​മെ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ക​ള്ള​ക്ക​ട​ത്തു​മാ​ണ് ന​ട​ക്കു​ന്ന​ത്. കൊ​ള്ള​സം​ഘ​മാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നും അ​ധോ​ലോ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സി​പി​എം നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

കൊ​ള്ള​ക്കാ​രെ​യെ​ല്ലാം സം​ര​ക്ഷി​ച്ചു പി​ടി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. എ​ത്ര സം​ര​ക്ഷി​ച്ചാ​ലും കു​റ്റ​വാ​ളി​ക​ളെ ര​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല. മ​ല​യാ​ളി​ക​ൾ​ക്ക് അ​പ​മാ​ന​മാ​യ സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നും ഇ​ത്ത​രം തീ​വെ​ട്ടി​ക്കൊ​ള്ള​ക​ൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ൻ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. സ്വ​ർ​ണ​ക​ട​ത്തു കേ​സും മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​മു​ണ്ട്. ഭ​ര​ണ​ത്തി​ന്‍റെ ത​ണ​ലി​ലാ​ണ് കോ​ടി​യേ​രി​യു​ടെ മ​ക്ക​ൾ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.