മും​ബൈ​യി​ൽ ഷോ​പ്പിം​ഗ് മാ​ളി​ൽ തീ​പി​ടി​ത്തം; സ​മീ​പ​ത്തെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു
മും​ബൈ​യി​ൽ ഷോ​പ്പിം​ഗ് മാ​ളി​ൽ തീ​പി​ടി​ത്തം; സ​മീ​പ​ത്തെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു
Friday, October 23, 2020 9:37 AM IST
മും​ബൈ: മഹാരാഷ്ട്രയിലെ മും​ബൈ​യി​ൽ ഷോ​പ്പിം​ഗ് മാ​ളി​ന് തീ​പി​ടിത്തം. ഇ​തേ​തു​ട​ര്‍​ന്ന് സമീപത്തെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ച് സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്കു മാ​റ്റി. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സെ​ന്‍​ട്ര​ല്‍ മും​ബൈ​യി​ലെ നാ​ഗ്പ​ഡ​യി​ലു​ള്ള സി​റ്റി സെ​ന്‍റ​ര്‍ മാ​ളി​ന് തീ​പി​ടി​ച്ച​ത്.

ഉ​ട​ന്‍ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ തൊ​ട്ട​ടു​ത്ത് സ്ഥി​തി ചെ​യ്യു​ന്ന പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ 3,500 താ​മ​സ​ക്കാ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി. തീപിടിത്തത്തിന്‍റെ ​കാ​ര​ണം വ്യ​ക്ത​മ​ല്ല. സംഭവത്തിൽ ആ​ള​പാ​യമില്ലെന്നാണ് റിപ്പോർട്ട്.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തീ ​അ​ണ​യ്ക്കാ​ന്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ 24 യൂ​ണി​റ്റ് സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. മും​ബൈ മേ​യ​ര്‍ കി​ഷോ​രി പ​ഡ്‌​നേ​ക്ക​റും മ​റ്റ് മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.