പോ​ലീ​സു​കാ​ര​നെ ത​ല്ലി​യ സം​ഭ​വം; മ​ഹാ​രാ​ഷ്‌​ട്ര കോ​ൺ​ഗ്ര​സ് മ​ന്ത്രി​യു​ടെ ശി​ക്ഷ സ്റ്റേ ​ചെ​യ്തു
Friday, October 23, 2020 4:16 AM IST
നാ​ഗ്പു​ർ: ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​നെ മ​ർ​ദി​ച്ച കേ​സി​ൽ മ​ഹാ​രാ​ഷ്‌​ട്ര ശി​ശു​ക്ഷേ​മ മ​ന്ത്രി യ​ശോ​മ​തി ഠാ​ക്കൂ​റി​ന്‍റെ ശി​ക്ഷ ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ നാ​ഗ്പു​ർ ബെ​ഞ്ച് സ്റ്റേ ​ചെ​യ്തു.

കേ​സി​ൽ‌ കോ​ൺ​ഗ്ര​സ് നേ​താ​വ് യ​ശോ​മ​തി​ക്കും കാ​ർ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കും ഒ​ക്ടോ​ബ​ർ 15നു ​അ​മ​രാ​വ​തി സെ​ഷ​ൻ​സ് കോ​ട​തി മൂ​ന്നു​മാ​സം ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ ഠാ​ക്കൂ​ർ ഹൈ​ക്കോ​ട​തി​ൽ ഹ​ർ​ജി ന​ല്കു​ക​യാ​യി​രു​ന്നു.

വ​ൺ​വേ തെ​റ്റി​ച്ചു വാ​ഹ​നം ഓ​ടി​ച്ച​തി​നു കൈ​കാ​ണി​ച്ച ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​നെ മ​ർ​ദി​ച്ചെ​ന്നാ​ണ് കേ​സ്. 2012 മാ​ർ​ച്ച് 24ന് ​അ​മ​രാ​വ​തി​യി​ലെ ചു​നാ​ഭ​ട്ടി​യി​ലാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

എം​എ​ൽ​എ​യാ​യി​രു​ന്ന ഠാ​ക്കൂ​റും പാ​ർ​ട്ടി നേ​താ​ക്ക​ളും സ​ഞ്ച​രി​ച്ച വാ​ഹ​നം വ​ൺ​വേ തെ​റ്റി​ച്ച​തി​നു ട്രാ​ഫി​ക് പോ​ലീ​സ് കൈ​കാ​ണി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങി അ​സ​ഭ്യം പ​റ​ഞ്ഞ് പോ​ലീ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​മ​രാ​വ​തി ജി​ല്ല​യു​ടെ ചു​മ​ത​ല യ​ശോ​മ​തി​ക്കാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.