"ഹ​ർ​ത്താ​ൽ ന​ഷ്ടം' ജീ​വ​ന​ക്കാ​ർ ന​ൽ​ക​ണ​മെ​ന്ന ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ സ​ർ​ക്കു​ല​റി​ന് സ്റ്റേ
Wednesday, October 21, 2020 1:25 PM IST
ക​ള​മ​ശേ​രി: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ തു​റ​ക്കാ​ത്ത 38 ബി​വ​റേ​ജ് ഔ​ട്ട്‌ലെ​റ്റു​ക​ളി​ലെ ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വീ​തം ഈ​ടാ​ക്കാ​നു​ള്ള ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ന്‍റെ നീ​ക്ക​ത്തി​ന് ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ. ​കോ​ട്ട​യം ജി​ല്ല​യി​ലെ എ​ട്ട് ചി​ല്ല​റ വി​ല്പ​ന​ശാ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ്റ്റേ ​അ​നു​വ​ദി​ച്ച​ത്.

2018 ഒ​ക്‌​ടോ​ബ​ർ 18ന് ​ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ൽ സം​സ്ഥാ​ന​ത്തെ 38 ഓ​ളം വി​ല്പ​ന​ശാ​ല​ക​ൾ തു​റ​ന്നി​ല്ല. ആ​ദ്യം 24 മ​ണി​ക്കൂ​റും പി​ന്നീ​ട് ആറ് മ​ണി​ക്കൂ​റു​മാ​യി ചു​രു​ക്കി​യ ഹ​ർ​ത്താ​ലി​ൽ സം​സ്ഥാ​ന​ത്ത് പ്ര​ശ്ന​ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ലെ ഔ​ട്ട്‌​ലെ​റ്റു​ക​ളാ​ണ് വൈ​കി​ട്ട് തു​റ​ക്കാ​നാ​കാ​തി​രു​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ല 6, കോ​ട്ട​യം 13, പാ​ല​ക്കാ​ട് 9, തൃ​ശൂ​ർ 8 എ​ന്നി​ങ്ങ​നെ​യാ​ണ് കൗ​ണ്ട​റു​ക​ൾ അ​ട​ഞ്ഞ് കി​ട​ന്ന​ത്.

പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​വും പ്രാ​ദേ​ശി​ക എ​തി​ർ​പ്പും മു​ൻ​നി​ർ​ത്തി​യാ​ണ് ബി​വ​റേ​ജ് കേ​ന്ദ്ര​ങ്ങ​ൾ അ​ന്നു ജീ​വ​ന​ക്കാ​ർ അ​ട​ച്ചി​ട്ട​ത്. എ​ന്നാ​ൽ ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ന് വ​രു​മാ​ന​ന​ഷ്ടം ഉ​ണ്ടാ​യെ​ന്നും വൈ​കി​ട്ട് ആ​റു മു​ത​ൽ ഒ​ൻ​പ​തു​വ​രെ വി​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള മ​ദ്യ കു​പ്പി​ക​ളു​ടെ തു​ക ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കു​ല​ർ.

കോ​ട്ട​യം ത​ല​പ്പാ​റ ജീ​വ​ന​ക്കാ​ർ 1,87,000 രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് ക​ഴി​ഞ്ഞ മാ​സം 29 ന് ​നി​ർ​ദേ​ശം ല​ഭി​ച്ച​ത്. ചി​ങ്ങ​വ​ന​ത്ത് 2,30,000 രൂ​പ​യാ​ണ് 15 ദി​വ​സ​ത്തി​ന​കം അ​ട​യ്ക്കാ​ൻ ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​വ​ർ​ക്കാ​ണ് അ​നു​കൂ​ല തീ​രു​മാ​നം ല​ഭി​ച്ച​ത്. കേ​സ് 30ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.