രാ​ജ​സ്ഥാ​നി​ൽ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നാ​യി ആ​ദി​വാ​സി പ്ര​ക്ഷോ​ഭം; പോ​ലീ​സ് വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു
Sunday, September 27, 2020 9:30 PM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ സ​ർ​ക്കാ​ർ സ്‌​കൂ​ൾ അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ദി​വാ​സി പ്ര​ക്ഷോ​ഭ​ത്തി​നു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​ർ മ​ര​ണ​പ്പെ​ട്ടു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ദു​ൻ​ഗ​ർ​പൂ​രി​ൽ വ്യാ​ഴാ​ഴ്ച‍​യാ​ണ് പ്ര​ക്ഷോ​ഭം അ​ക്ര​മാ​സ​ക്ത​മാ​യ​ത്.

2018 യോ​ഗ്യ​താ പ​രീ​ക്ഷ​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഉ​ദ​യ്പു​ർ-​അ​ഹ​മ്മ​ദാ​ബാ​ദ് ദേ​ശീ​യ​പാ​ത ത​ട​യു​ക​യും പോ​ലീ​സി​നു നേ​രെ ക​ല്ലേ​റ് ന​ട​ത്തു​ക​യും ചെ​യ്തു. പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ക​ർ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലും ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യും ന​ട​ന്ന പോ​ലീ​സ് വെ​ടി​വ​യ്പി​ലാ​ണ് ര​ണ്ട് പേ​ർ മ​രി​ച്ച​ത്. സ്ഥ​ല​ത്ത് ദ്രു​ത​ക​ർ​മ സേ​ന​യു​ടെ ര​ണ്ട് ക​മ്പ​നി​ക​ളെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ സ​സ്പെ​ൻ​ഡ് ചെ​യ്തു.

യോ​ഗ്യ​രാ​യ​വ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ഒ​ഴി​വു​വ​ന്ന 1,167 ജ​ന​റ​ൽ കാ​റ്റ​റി ത​സ്തി​ക​ക​ളി​ൽ ആ​ദി​വാ​സി​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ഇ​വ​ർ പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്. പ്ര​തി​ഷേ​ധ​ക്കാ​ർ ഇ​തു​വ​രെ 25 വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ക്കു​ക​യും നി​ര​വ​ധി ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ, പെ​ട്രോ​ൾ പ​മ്പ് എ​ന്നി​വ കൊ​ള്ള​യ​ടി​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.