ഐ​ടി വ​കു​പ്പി​ലെ ക​രാ​ർ നി​യ​മ​ന​ങ്ങ​ൾ ഇ​നി അ​ഞ്ചം​ഗം സ​മി​തി നി​രീ​ക്ഷി​ക്കും
Friday, September 25, 2020 7:40 PM IST
തിരുവനന്തപുരം: ഐ​ടി വ​കു​പ്പി​ലെ നി​യ​മ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ സ​മി​തി​യെ നി​യോ​ഗി​ച്ചു. സ്പേ​സ് പാ​ർ​ക്കി​ൽ സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​നു വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ൽ​കി​യ​തു വി​വാ​ദ​മാ​യിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

ഇ​ല​ക്ട്രോ​ണി​ക്സ്- ഐ​ടി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​രാ​ർ നി​യ​മ​ന​ങ്ങ​ൾ​ക്കും ക​രാ​ർ കാ​ലാ​വ​ധി പു​തു​ക്കു​ന്ന​തി​നു​മാ​യി അ​ഞ്ചം​ഗ ഉ​ദ്യോ​ഗ​സ്ഥ​ത​ല നി​രീ​ക്ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ചു കൊ​ണ്ടു സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. വ​കു​പ്പി​നു കീ​ഴി​ലെ ഓ​രോ പ്രോ​ജ​ക്ടി​ന്‍റെ​യും ആ​വ​ശ്യ​ക​ത​യ്ക്ക​നു​സ​രി​ച്ച് വേ​ണ്ടി​വ​രു​ന്ന ഭാ​വി​നി​യ​മ​ന​ങ്ങ​ൾ സ​മി​തി​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.

ഇ​ത്ത​ര​ത്തി​ൽ നി​യ​മി​ത​രാ​വു​ന്ന​വ​രു​ടെ പ്ര​വ​ർ​ത്ത​ന​വും സ​മി​തി വി​ല​യി​രു​ത്തും. ഓ​രോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക​മാ​യി​രി​ക്കും പ​രി​ശോ​ധ​ന. അ​ത​തു സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ധാ​വി​ക​ളാ​കും സ​മി​തി ക​ണ്‍​വീ​ന​ർ​മാ​ർ.

ഇ​ല​ക്ട്രോ​ണി​ക്സ്- ഐ​ടി വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​ണ് സ​മി​തി ചെ​യ​ർ​മാ​ൻ. ഇ​ല​ക്ട്രോ​ണി​ക്സ്- ഐ​ടി വ​കു​പ്പ് അ​ഡി​ഷ​ണ​ൽ സെ​ക്ര​ട്ട​റി അ​ല്ലെ​ങ്കി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സ്റ്റേ​റ്റ് ഇ-​ഗ​വേ​ണ​ൻ​സ് മി​ഷ​ൻ ടീം ​മേ​ധാ​വി, ഉ​ദ്യോ​ഗ​സ്ഥ- ഭ​ര​ണ​പ​രി​ഷ്കാ​ര വ​കു​പ്പ് പ്ര​തി​നി​ധി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി​രി​ക്കും.

വ​കു​പ്പി​ന് കീ​ഴി​ലെ എ​ല്ലാ ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മി​തി നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ വി​ല​യി​രു​ത്തും. സ​മി​തി​യു​ടെ അ​നു​മ​തി​യു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ക​രാ​ർ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കു​ക​യു​ള്ളു. ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തീ​രു​മാ​ന​ത്തി​ന്‍റെ കു​റി​പ്പു സ​ഹി​തം ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന മേ​ധാ​വി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്ക​പ്പെ​ടു​ന്ന​വ​ർ പു​തു​താ​യി നി​യ​മ​നം നേ​ടു​ന്ന സ​മ​യ​ത്തും കാ​ലാ​വ​ധി നീ​ട്ടു​ന്പോ​ഴും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​വു​മാ​യി ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ടു​ന്ന​ത് സ്ഥാ​പ​ന​മേ​ധാ​വി ഉ​റ​പ്പാ​ക്ക​ണം. ഇ​തി​ൽ വീ​ഴ്ച​യു​ണ്ടാ​യാ​ൽ സ​ർ​ക്കാ​ർ അ​ത് ഗൗ​ര​വ​മാ​യെ​ടു​ക്കു​മെ​ന്നു ഐ​ടി വ​കു​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​ഡി​ഷ​ണ​ൽ സെ​ക്ര​ട്ട​റി കെ. ​മു​ഹ​മ്മ​ദ് വൈ. ​സ​ഫി​റു​ള്ള​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.