ക​ർ​ഷ​ക സ​മ​ര​ങ്ങ​ൾ ത​ണു​പ്പി​ക്കാ​ൻ റാ​ബി വി​ള​ക​ൾ​ക്ക് താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്രം
Monday, September 21, 2020 8:51 PM IST
ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് കാ​ർ​ഷി​ക ബി​ല്ലു​ക​ളെ ചൊ​ല്ലി​യു​ള്ള പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ന്ന​തി​നി​ടെ റാ​ബി വി​ള​ക​ളു​ടെ മി​നി​മം താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ.

2021-22 സീ​സ​ണി​ലേ​ക്കു​ള്ള റാ​ബി വി​ള​ക​ളു​ടെ മി​നി​മം താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ ലോ​ക്സ​ഭ​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി.

ഗോ​ത​ന്പ് 50 രൂ​പ, ച​ന 225 രൂ​പ, മ​സൂ​ർ 300 രൂ​പ, ക​ടു​ക് 225 രൂ​പ, ബാ​ർ​ലി 75 രൂ​പ, കു​സും 112 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് റാ​ബി വി​ള​ക​ളു​ടെ മി​നി​മം താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.