യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കാ​മു​ക​നെ കു​ടു​ക്കി​യ​ത് ലോ​ഡ്ജി​ലെ ര​ജി​സ്റ്റ​ര്‍
Friday, August 14, 2020 1:45 PM IST
കൊ​ച്ചി: എ​ഴു​പു​ന്ന​യി​ല്‍​നി​ന്ന് ന​ഗ​ര​ത്തി​ലെ​ത്തി​യ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കാ​മു​ക​നെ കു​ടു​ക്കി​യ​ത് ലോ​ഡ്ജി​ല്‍ ന​ല്കി​യ ഫോ​ണ്‍ ന​ന്പ​ര്‍.

ബു​ധ​നാ​ഴ്ച്ച​യാ​യി​രു​ന്നു എ​ഴു​പു​ന്ന സ്വ​ദേ​ശി​നി​യാ​യ പ​ത്തൊ​ന്പ​തു​കാ​രി ര​ക്ത​സ്രാ​വ​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ച​ത്. വൈ​പ്പി​ന്‍ എ​ട​വ​ന​ക്കാ​ട് കാ​വു​ങ്ക​ല്‍ വീ​ട്ടി​ല്‍ ഗോ​കു​ലി​നെ (25) ആ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ന​ഗ​ര​ത്തി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ല്‍ യു​വ​തി​യെ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം ഗോ​കു​ല്‍ സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത യു​വാ​വി​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

എ​ഴു​പു​ന്ന സ്വ​ദേ​ശി​നി​യെ ഗോ​കു​ല്‍ ഫേ​സ്ബു​ക്ക് വ​ഴി​യ​ണ് പ​രി​ച​യ​പ്പെ​ടു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​ടു​ത്ത ഇ​രു​വ​രും ബു​ധ​നാ​ഴ്ച രാ​വി​ലെ കൊ​ച്ചി​യി​ലെ​ത്തി. ഇ​ന്‍റ​ര്‍​വ്യൂ​വി​നെ​ന്ന് പ​റ​ഞ്ഞാ​ണ് പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ​ത്.

ഇ​രു​വ​രും സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തെ ഒ​രു ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്തു. ഇ​വ​ര്‍ ത​മ്മി​ല്‍ ശാ​രീ​രി​ക​ബ​ന്ധ​ത്തി​നി​ടെ ര​ക്ത​സ്രാ​വ​മു​ണ്ടാ​യെ​ങ്കി​ലും സ്വാ​ഭാ​വി​ക​മെ​ന്ന് ക​രു​തി കാ​ര്യ​മാ​ക്കാ​യി​ല്ല.

എ​ന്നാ​ല്‍ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഗോ​കു​ല്‍ ചി​ല സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ യു​വ​തി​യെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. പി​ന്നാ​ലെ യു​വാ​വ് ഇ​വി​ടെ നി​ന്നും മു​ങ്ങി.

പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണ്‍ ന​ന്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ യു​വാ​വു​മാ​യി നി​ര​ന്ത​രം വി​ളി​ച്ച​ത് ക​ണ്ടെ​ത്തി. ഇ​തി​നി​ടെ സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ലോ​ഡ്ജി​ലും പോ​ലീ​സെ​ത്തി. ഇ​വി​ടെ മു​റി​യെ​ടു​ത്ത​പ്പോ​ള്‍ യു​വാ​വ് ത​ന്‍റെ ന​ന്പ​റും അ​ഡ്ര​സ് പ്രൂ​ഫും ന​ല്കി​യി​രു​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ പോ​ലീ​സ് ഗോ​കു​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.