യു​പി​യി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ കൊ​ല; ബി​ജെ​പി നേ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​യെ പോ​ലീ​സ് വ​ധി​ച്ചു
Sunday, August 9, 2020 11:05 AM IST
ല​ക്നോ: ബി​ജെ​പി നേ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി‍​യെ യു​പി പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല​പ്പെ​ടു​ത്തി. രാ​കേ​ഷ് പാ​ണ്ഡ​യെ​യാ​ണ് കൊ​ന്ന​ത്. ബി​ജെ​പി നേ​താ​വാ​യി​രു​ന്ന കൃ​ഷ്ണാ​ന​ന്ദ് റാ​യി​യെ 2005ല്‍ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് രാ​കേ​ഷ്.

ല​ക്‌​നോ​യി​ലെ സ​രോ​ജി​നി ന​ഗ​ര്‍​പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​ച്ചു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് യു​പി സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് രാ​കേ​ഷ് പാ​ണ്ഡ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്.

മു​ഹ​മ്മ​ദാ​ബാ​ദ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സി​റ്റിം​ഗ് എം​എ​ല്‍​എ ആ​യി​രു​ന്ന കൃ​ഷ്ണാ​ന​ന്ദ് റാ​യി​യും ആ​റു പേ​രും 2005 ന​വം​ബ​ര്‍ 29നാ​ണ് കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത്.

കൃ​ഷ്ണാ​ന​ന്ദ് റാ​യി​യു​ടെ ഭാ​ര്യ അ​ല്‍​ക റാ​യ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് 2013ല്‍ ​സു​പ്രീം കോ​ട​തി കേ​സ് ഗാ​സി​പ്പൂ​രി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്കു മാ​റ്റി. പി​ന്നീ​ട് കേ​സ് അ​ന്വേ​ഷ​ണം യു​പി പോ​ലീ​സി​ല്‍ നി​ന്നും സി​ബി​ഐ ഏ​റ്റെ​ടു​ത്തു.

കേ​സി​ലെ പ്ര​തി​യും ഗു​ണ്ടാ​നേ​താ​വും രാ​ഷ്ട്രി​യ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ മു​ക്താ​ര്‍ അ​ന്‍​സാ​രി​യെ കേ​സി​ല്‍ നി​ന്നും വെ​റു​തെ​വി​ടു​ന്ന​ത് ചോ​ദ്യം ചെ​യ്ത് ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​ല്‍​ക റാ​യ് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.