സം​സ്ഥാ​ന​ത്ത് ഒരു കോ​വി​ഡ് മ​ര​ണം കൂ​ടി
Wednesday, August 5, 2020 11:20 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ര​ണം കൂ​ടി. എ​ള​മ​ക്ക​ര പ്ലാ​ശേ​രി​ൽ പ​റ​മ്പി​ൽ പി.​ജി ബാ​ബു ആ​ണ് (60) മ​രി​ച്ച​ത്. എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ടു​ത്ത പ്ര​മേ​ഹ​വും അ​ണു​ബാ​ധ​യും മൂ​ലം എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ജൂ​ലൈ 29 ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.