ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി പി​ൻ​വ​ലി​ച്ച​തി​ന്‍റെ വാ​ർ​ഷി​കം; ശ്രീ​ന​ഗ​റി​ൽ ക​ർ​ഫ്യൂ
Monday, August 3, 2020 11:04 PM IST
ശ്രീ​ന​ഗ​ർ: ശ്രീ​ന​ഗ​ർ ജി​ല്ല​യി​ൽ ര​ണ്ടു ദി​വ​സ​ത്തെ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി പി​ൻ​വ​ലി​ച്ച​തി​ന്‍റെ വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി പി​ൻ​വ​ലി​ച്ച​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക ദി​നം ബു​ധ​നാ​ഴ്ച​യാ​ണ്. ചൊ​വ്വ, ബു​ധ​ൻ ദി​ന​ങ്ങ​ളി​ലാ​ണ് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ർ​ശ​ന ജാ​ഗ്ര​ത പാ​ലി​യ്ക്ക​ണ​മെ​ന്നും സു​ര​ക്ഷാ വി​ന്യാ​സം വ​ർ​ധി​പ്പി​യ്ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.