അ​ണ്‍​ലോ​ക്ക് 3.0: ജിം​നേ​ഷ്യ​ങ്ങ​ളും യോ​ഗ സെ​ന്‍റ​റു​ക​ളും തുറക്കും; ക​ര്‍​ശ​ന നി​ബ​ന്ധ​ന​ക​ളോ​ടെ
Monday, August 3, 2020 5:20 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജിം​നേ​ഷ്യ​ങ്ങ​ൾ​ക്കും യോ​ഗ സെ​ന്‍റ​റു​ക​ൾ​ക്കും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി. കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ മൂ​ന്നാം​ഘ​ട്ട തു​റ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഗ​സ്റ്റ് അ​ഞ്ചു​മു​ത​ൽ ഇ​വ തു​റ​ക്കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ജിം​നേ​ഷ്യ​ങ്ങ​ൾ​ക്കും യോ​ഗ സെ​ന്‍റ​റു​ക​ൾ​ക്കും തു​റ​ക്കാ​ൻ അ​നു​മ​തി​യി​ല്ല. 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ, രോ​ഗാ​വ​സ്ഥ​യി​ലു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, പ​ത്തു വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ എ​ന്നി​വ​ർ ഇ​വ ഉ​പ​യോ​ഗി​ക്ക​രു​ത്. ആ​ളു​ക​ൾ ത​മ്മി​ൽ ചു​രു​ങ്ങി​യ​ത് ആ​റ​ടി അ​ക​ലം പാ​ലി​ക്ക​ണം. മാ​സ്കും മു​ഖാ​വ​ര​ണ​വും ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണ്.

കൂ​ടു​ത​ൽ പേ​ർ ഒ​ത്തു​ചേ​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ സ​മ​യം ക്ര​മീ​ക​രി​ക്ക​ണം. അ​ക​ത്തേ​ക്കു ക​യ​റു​ന്പോ​ഴും പു​റ​ത്തേ​ക്കി​റ​ങ്ങു​ന്പോ​ഴും തി​ര​ക്കു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്ക​ണം. ഓ​രോ ബാ​ച്ചി​നും 15-30 മി​നി​റ്റ് ഇ​ട​വേ​ള ഉ​ണ്ടാ​യി​രി​ക്ക​ണം. ഈ ​സ​മ​യ​ത്ത് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്ത​ണം. മാ​സ്ക് ധ​രി​ച്ച് വ്യാ​യാ​മം ചെ​യ്യു​ന്പോ​ൾ ശ്വ​സ​ന പ്ര​ശ്നം അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ മു​ഖ​മ​റ ധ​രി​ക്ക​ണം. .

കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് പോ​കാ​നും അ​ക​ത്തേ​ക്ക് വ​രാ​നും പ്ര​ത്യേ​ക ക​വാ​ടം വേ​ണം. 95 ശ​ത​മാ​ന​ത്തി​ൽ താ​ഴെ ഓ​ക്സി​ജ​ൻ സാ​ച്ചു​റേ​ഷ​ൻ ലെ​വ​ലു​ള്ള​വ​രെ വ്യാ​യാ​മ​ത്തി​ന് അ​നു​വ​ദി​ക്ക​രു​ത്. സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തും കൈ​ക​ൾ ക​ഴു​കു​ന്ന​തും നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.