ക​ണ്ണൂ​രി​ൽ അ​ഞ്ചി​ൽ ഒ​തു​ങ്ങി കോ​വി​ഡ്; പ​രി​യാ​ര​ത്തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ്ക്കും രോ​ഗം
Saturday, August 1, 2020 7:25 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ശ​നി​യാ​ഴ്ച അ​ഞ്ചു​പേ​ർ​ക്കു മാ​ത്രം കോ​വി​ഡ്. 35 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നെ​ത്തി​യ ര​ണ്ടു പേ​ർ​ക്കും സ​ന്പ​ർ​ക്കം മൂ​ലം ര​ണ്ടു​പേ​ർ​ക്കും ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ബം​ഗ​ളു​രു​വി​ൽ നി​ന്ന് ജൂ​ലൈ 28-നെ​ത്തി​യ പി​ണ​റാ​യി സ്വ​ദേ​ശി 40-കാ​ര​ൻ, 29-നെ​ത്തി​യ ചി​റ്റാ​രി​പ്പ​റ​ന്പ് സ്വ​ദേ​ശി 21-കാ​ര​ൻ എ​ന്നി​വ​രാ​ണ് ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​ർ. തൃ​പ്പ​ങ്ങോ​ട്ടൂ​ർ സ്വ​ദേ​ശി 20-കാ​ര​ൻ, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ തി​ലാ​ന്നൂ​ർ സ്വ​ദേ​ശി 26-കാ​രി എ​ന്നി​വ​ർ​ക്കാ​ണ് സ​ന്പ​ർ​ക്കം മൂ​ലം രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ്റ്റാ​ഫ് ന​ഴ്സ് അ​യ്യ​ൻ​കു​ന്ന് സ്വ​ദേ​ശി (ഇ​പ്പോ​ൾ പ​രി​യാ​ര​ത്ത് താ​മ​സം) 36-കാ​രി​യാ​ണ് രോ​ഗം ബാ​ധി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക.

ഇ​തോ​ടെ ജി​ല്ല​യി​ലെ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1386 ആ​യി. ഇ​വ​രി​ൽ 925 പേ​ർ ഇ​തി​ന​കം രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. പാ​ല​യാ​ട് സി​എ​ഫ്എ​ൽ​ടി​സി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്വ​ദേ​ശി 34-കാ​ര​ൻ, പാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ 25-കാ​ര​ൻ, 52-കാ​ര​ൻ, ത​ല​ശേ​രി സ്വ​ദേ​ശി 39-കാ​ര​ൻ, കോ​ട്ട​യം മ​ല​ബാ​ർ സ്വ​ദേ​ശി​ക​ളാ​യ 21-കാ​ര​ൻ, 20-കാ​ര​ൻ, 14-കാ​ര​ൻ, ആ​ർ​മി ആ​ശു​പ​ത്രി​യി​ലും, ആ​ർ​മി സി​എ​ഫ്എ​ൽ​ടി​സി​യി​ലും, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലു​മാ​യി ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന 28 ഡി​എ​സ്‌​സി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.

കൊ​വി​ഡ് 19മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 9825 പേ​രാ​ണ്. ജി​ല്ല​യി​ൽ നി​ന്ന് ഇ​തു​വ​രെ 30598 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ 29304 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​ന്നു. 1294 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.