ശി​വ​ശ​ങ്ക​റി​നെ​തി​രാ​യ അ​ന്വേ​ഷ​ണം: ചീ​ഫ് സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി
Thursday, July 16, 2020 5:59 PM IST
തി​രു​വ​ന​ന്ത​പു​രം: ഐ​ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​ന് ഐ​ടി വ​കു​പ്പി​ന് കീ​ഴി​ല്‍ ജോ​ലി ല​ഭി​ച്ച​തി​ല്‍ ശി​വ​ശ​ങ്ക​റി​ന് പ​ങ്കു​ണ്ടോ​യെ​ന്നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷി​ച്ച​ത്.

സ്വ​പ്ന​യ്ക്ക് നി​യ​മ​നം ന​ൽ​കി​യ​തി​ൽ ശി​വ​ശ​ങ്ക​റി​ന് ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സ്വ​പ്‌​ന​യെ നി​യ​മി​ച്ച സാ​ഹ​ച​ര്യം, അ​തി​ലെ ശ​രി​തെ​റ്റ്‌ എ​ന്നി​വ​യാ​ണ്‌ ചീ​ഫ്‌ സെ​ക്ര​ട്ട​റി​യും അ​ഡീ​ഷ​ണ​ൽ ചീ​ഫ്‌ സെ​ക്ര​ട്ട​റി​​യും അ​ന്വേ​ഷി​ച്ച​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ ശി​വ​ശ​ങ്ക​റി​നെ​തി​രെ തെ​ളി​വു​ണ്ടെ​ങ്കി​ൽ ക​ർ​ക്ക​ശ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ ശി​വ​ശ​ങ്ക​റി​നെ​തി​രെ ഇ​ന്നു​ത​ന്നെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.