സം​സ്ഥാ​ന​ത്ത് 435 പേ​ർ​ക്ക് കോ​വി​ഡ്; 206 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
Sunday, July 12, 2020 6:27 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ഞാ​യ​റാ​ഴ്ച 435 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 206 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം പി​ടി​പെ​ട്ട​ത്. സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​നൂ​റ് ക​ട​ക്കു​ന്ന​ത്.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 128 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും 87 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്. 10 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 132 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് 3,743 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 4,097 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,81,784 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 1,77,794 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 3,990 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 633 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 13,478 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, ഓ​ഗ്‌​മെ​ന്‍റ​ഡ് സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ല്‍, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍, സി​ബി നാ​റ്റ്, ട്രൂ ​നാ​റ്റ് എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 3,47,529 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ഇ​തി​ല്‍ 5,944 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം വ​രാ​നു​ണ്ട്. ഇ​തു​കൂ​ടാ​തെ സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​മ്പ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 76,075 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​തി​ല്‍ 72,070 സാ​മ്പി​ളു​ക​ള്‍ നെ​ഗ​റ്റീ​വ് ആ​യി.

ആ​ല​പ്പു​ഴ​യി​ൽ നാ​ലും, തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടും, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​രോ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​കൂ​ടാ​തെ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ഒ​രു ഡി​എ​സ്സി ജ​വാ​നും ഒ​രു സി​ഐ​എ​സ്എ​ഫ് ജ​വാ​നും രോ​ഗ​ബാ​ധി​ത​രാ​യി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

പാ​ല​ക്കാ​ട്-59
ആ​ല​പ്പു​ഴ-57
കാ​സ​ര്‍​ഗോ​ഡ്-56
എ​റ​ണാ​കു​ളം-50
മ​ല​പ്പു​റം-42
തി​രു​വ​ന​ന്ത​പു​രം-40
പ​ത്ത​നം​തി​ട്ട-39
തൃ​ശൂ​ർ-19
വ​യ​നാ​ട്-19
ക​ണ്ണൂ​ര്‍-17
ഇ​ടു​ക്കി-16
കോ​ട്ട​യം-12
കൊ​ല്ലം-5
കോ​ഴി​ക്കോ​ട്-4

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

എ​റ​ണാ​കു​ളം-41
കാ​സ​ര്‍​ഗോ​ഡ്-41
ആ​ല​പ്പു​ഴ-35
തി​രു​വ​ന​ന്ത​പു​രം-31
പ​ത്ത​നം​തി​ട്ട-24
മ​ല​പ്പു​റം-17
കോ​ട്ട​യം-6
കൊ​ല്ലം-5
തൃ​ശൂ​ര്‍-4
ഇ​ടു​ക്കി-1
പാ​ല​ക്കാ​ട്-1

കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

പ​ത്ത​നം​തി​ട്ട-24
ക​ണ്ണൂ​ർ-22
തൃ​ശൂ​ര്‍-20
കോ​ഴി​ക്കോ​ട്-18
പാ​ല​ക്കാ​ട്-16
മ​ല​പ്പു​റം-15
കാ​സ​ർ​ഗോ​ഡ്-7
എ​റ​ണാ​കു​ളം-5
തി​രു​വ​ന​ന്ത​പു​രം-3
ആ​ല​പ്പു​ഴ-1
കോ​ട്ട​യം-1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.