സം​സ്ഥാ​ന​ത്ത് ചി​ല​യി​ട​ങ്ങ​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ഗു​രു​ത​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Friday, July 10, 2020 5:05 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചി​ല​യി​ട​ങ്ങ​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​തീ​വ ഗു​രു​ത​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​ത് അ​പ​ക​ടം വ​രു​ത്തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ​യി​ലും സ്ഥി​തി ഗു​രു​ത​ര​മാ​ണ്. പൂ​ന്തു​റ​യി​ൽ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി സൂ​പ്പ​ർ സ്പ്രെ​ഡ് ഉ​ണ്ടാ​യി. ഈ ​മാ​സം ആ​റാം തീ​യ​തി​ക്കു​ശേ​ഷം പൂ​ന്തു​റ​യി​ൽ ന​ട​ത്തി​യ 1,192 ടെ​സ്റ്റി​ൽ 243 പേ​ർ പോ​സി​റ്റീ​വാ​യി. ഇ​ത് ഉ​ത്ക​ണ്ഠ ഉ​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പൂ​ന്തു​റ​യി​ൽ പ്രാ​യ​മു​ള്ള 5,000 പേ​ർ ഉ​ണ്ട്. ഇ​തി​ൽ 2,000 പേ​ർ 70 വ​യ​സി​നു​മു​ക​ളി​ലു​ള്ള​വ​രാ​ണ്. ഇ​ത്ര​യ​ധി​കം ആ​ളു​ക​ളെ വൈ​റ​സി​ൽ​നി​ന്ന് ര​ക്ഷി​ക്കാ​ൻ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രോ​ഗ​വ്യാ​പ​ന​തോ​ത് നി​യ​ന്ത്രി​ക്കാ​ൻ എ​ല്ലാ വ​കു​പ്പു​ക​ളും പൂ​ന്തു​റ​യി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ്. പോ​ലീ​സി​നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്കും പു​റ​മെ നാ​ട്ടു​കാ​രാ​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടേ​യും സേ​വ​നം തേ​ടി​യി​ട്ടു​ണ്ട്. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്കെ​തി​രെ പൂ​ന്തു​റ​യി​ൽ പ്ര​ചാ​ര​ണം ഉ​ണ്ടാ​യി. ആ​രാ​ണ് ഇ​ന്ന​ത്തെ സം​ഘ​ർ​ഷ​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത് എ​ന്ന് അ​റി​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം പൂ​ന്തു​റ​യി​ൽ ഒ​രു​ക്കു​ന്നു​ണ്ട്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും ചി​കി​ത്സ​യും ന​ൽ​കാ​ൻ ന​ട​പ​ടി​ക​ളെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.