രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ എ​ട്ട് ല​ക്ഷ​ത്തി​ലേ​ക്ക്
Friday, July 10, 2020 9:58 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 26,506 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 7,93,802 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 475 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 21,604 ആ​യി ഉ​യ​ര്‍​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,30,599 ആ​യി. 9,667 പേ​ര്‍ സം​സ്ഥാ​ന​ത്ത് മ​രി​ച്ചു. 1,27,259 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 93,673 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ല്‍ 1,26,581 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. 1,765 പേ​ര്‍ മ​രി​ച്ചു.

രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ലും സ്ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. 1,07,051 പേ​ര്‍​ക്ക് ഇ​വി​ടെ രോ​ഗം ബാ​ധി​ച്ചു. 3,258 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു ജീ​വ​ന്‍ ന​ഷ്ട​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.