സ്വ​ർ​ണ​ക്ക​ട​ത്തി​ൽ പ​ങ്കി​ല്ല; യു​എ​ഇ എം​ബ​സി
Monday, July 6, 2020 5:56 PM IST
അ​ബു​ദാ​ബി: സ്വ​ർ​ണ​ക്ക​ട​ത്തി​ൽ എം​ബ​സി​ക്കോ, ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ പ​ങ്കി​ല്ലെ​ന്ന് യു​എ​ഇ എം​ബ​സി. ന​യ​ത​ന്ത്ര സൗ​ക​ര്യം ഒ​രു വ്യ​ക്തി ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ചു. നീ​ക്ക​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും യു​എ​ഇ അം​ബാ​സി​ഡ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും യു​എ​ഇ അം​ബാ​സി​ഡ​ർ കൂട്ടിച്ചേർത്തു. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലേ​ക്കു​ള്ള ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ൽ പാ​ഴ്സ​ലാ​യി ക​ട​ത്തി​യ 30 കി​ലോ സ്വ​ർ​ണ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ർ​ഗോ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബാ​ഗേ​ജി​ൽ പ​ല പെ​ട്ടി​ക​ളി​ലാ​യി ക​ട​ത്തി​യ 14 കോ​ടി​യോ​ളം രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണ​മാ​ണു പി​ടി​കൂ​ടി​യ​ത്. കോ​ണ്‍​സു​ലേ​റ്റി​ലേ​ക്കു​ള്ള ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ൽ സ്വ​ർ​ണം ക​ട​ത്തി​യ സം​സ്ഥാ​ന​ത്തെ ആ​ദ്യ​സം​ഭ​വ​മാ​ണി​ത്.

സം​ഭ​വ​ത്തി​ൽ ഐ​ടി വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സ്വ​പ്ന സു​രേ​ഷി​നെ ഇ​ന്ന് ജോ​ലി​യി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.