കൂത്തുപറമ്പിൽ യുവാവ് വെട്ടേറ്റു മരിച്ചു
Sunday, July 5, 2020 9:48 AM IST
കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വ​ത്തി​ന​ടു​ത്ത് തൊ​ടീ​ക്ക​ള​ത്ത് യു​വാ​വ് വെ​ട്ടേ​റ്റ് മ​രി​ച്ചു. തൊ​ടീ​ക്ക​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു സ​മീ​പം താമസിക്കുന്ന രാ​ഗേ​ഷ്(35) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.45 ഓ​ടെ​യാ​ണ് സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ക​ണ്ണ​വം പോ​ലീ​സാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ഗുരുതരമായി പരിക്കേറ്റ രാഗേഷിനെ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.