ആ​ളെ​ക്കൂ​ട്ടി കു​ള​മാ​ക്കി..! ആ​റ്റി​ങ്ങ​ൽ എം​എ​ൽ​എ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്
Sunday, July 5, 2020 11:30 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച ആ​റ്റി​ങ്ങ​ൽ എം​എ​ൽ​എ ബി.​സ​ത്യ​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്. ആ​റ്റി​ങ്ങ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ലീ​ഡ​ര്‍ സാം​സ്‌​കാ​രി​ക വേ​ദി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

ജൂ​ൺ 10 ന് ​ആ​റ്റി​ങ്ങ​ല്‍ കു​ഴി​മു​ക്കി​ന് സ​മീ​പം കാ​ര​ക്കാ​ച്ചി കു​ളം ന​വീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഈ ​പ​രി​പാ​ടി​യി​ൽ കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് നൂ​റി​ലേ​റെ പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​തി​നെ​തി​രെ നാ​ട്ടു​കാ​ർ‌ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സെ​ടു​ത്തി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് സം​ഘ​ട​ന കോ​ട​തി​യി​ലെ​ത്തി​യ​ത്.

ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ സി.​ജെ രാ​ജേ​ഷ് കു​മാ​ര്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​ർ.​എ​സ് രേ​ഖ തു​ട​ങ്ങി പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത നൂ​റോ​ളം പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.