അ​മേ​രി​ക്ക​ൻ നി​യ​മ​പ്ര​കാ​രം ഹോ​ങ്കോം​ഗ് പ്ര​ത്യേ​ക പ​രി​ഗ​ണ​ന​ക്ക് അ​ർ​ഹ​ര​ല്ലെ​ന്ന് മൈ​ക്ക് പോം​പി​യോ
Thursday, May 28, 2020 4:32 AM IST
വാ​ഷം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ നി​യ​മ​പ്ര​കാ​രം ഹോ​ങ്കോം​ഗ് പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ കോ​ണ്‍​ഗ്ര​സി​നെ അ​റി​യി​ച്ചു. ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്പോ​ൾ, ഹോ​ങ്കോം​ഗ് സ്വ​യം​ഭ​ര​ണാ​ധി​കാ​രം നേ​ടി​യി​ട്ടു​ണ്ടെ​ന്ന് വാ​ദി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ൻ നി​യ​മ​ത്തി​നു കീ​ഴി​ൽ ഹോ​ങ്കോം​ഗി​ന് ആ​ഗോ​ള സാ​ന്പ​ത്തി​ക, വ്യാ​പാ​ര കേ​ന്ദ്ര​മെ​ന്ന പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കി​ക്കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഏ​താ​നും ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ഹോ​ങ്കോം​ഗി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​യി​രു​ന്ന​ത്.

ചൈ​ന​യി​ൽ​നി​ന്ന് മ​തി​യാ​യ സ്വ​യം​ഭ​ര​ണാ​ധി​കാ​രം ഹോ​ങ്കോ​ഗി​ന് ല​ഭ്യ​മാ​കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. അ​ത് ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​പ​ക്ഷം ഹോ​ങ്കോംഗി​നു​ള്ള പ്ര​ത്യേ​ക വ്യാ​പാ​ര പ​രി​ഗ​ണ​ന എ​ടു​ത്തു​ക​ള​യു​മെ​ന്നും മൈ​ക്ക് പോം​പി​യോ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.