ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റം ല​ഭി​ച്ച​വ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ
Monday, May 25, 2020 8:27 PM IST
തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യ്ക്ക് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​റ്റം അ​നു​വ​ദി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹാ​ൾ​ടി​ക്ക​റ്റ്, സ്ക്രൈ​ബ്/ ഇ​ന്‍റ​ർ​പ്രെ​റ്റ​റി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

പ​രീ​ക്ഷാ​കേ​ന്ദ്രം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ത് വ്യ​ക്ത​മാ​ക്കു​ന്ന സ്ലി​പ്പും ഹാ​ൾ​ടി​ക്ക​റ്റും സ​ഹി​തം ഹാ​ജ​രാ​ക​ണം. ഹാ​ൾ​ടി​ക്ക​റ്റ് കൈ​വ​ശ​മി​ല്ലെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​യു​ടെ മാ​തൃ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പു​തി​യ​താ​യി അ​നു​വ​ദി​ച്ച കേ​ന്ദ്ര​ത്തി​ലെ പ്രി​ൻ​സി​പ്പ​ലി​ന് ഇ-​മെ​യി​ലാ​യി ന​ൽ​ക​ണം. പു​തി​യ കേ​ന്ദ്ര​ത്തി​ലെ പ്രി​ൻ​സി​പ്പ​ൽ അ​ത് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പ്രി​ന്‍റെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക്ക് ന​ൽ​കി പ​രീ​ക്ഷ എ​ഴു​തി​ക്ക​ണം.

പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​റ്റം അ​നു​വ​ദി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്ക്രൈ​ബ്/ ഇ​ന്‍റ​ർ​പ്രെ​റ്റ​റി​ന്‍റെ സേ​വ​നം ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ പു​തി​യ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലെ പ്രി​ൻ​സി​പ്പ​ലു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഈ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ബ​ന്ധ​പ്പെ​ട്ട പ്രി​ൻ​സി​പ്പ​ൽ​മാ​ർ ചെ​യ്യ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.