സ്വ​യം ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്ന് ഒ​ളി​വി​ൽ​പോ​യ ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് ത​ല​വ​ൻ
Thursday, April 2, 2020 5:18 PM IST
ന്യൂ​ഡ​ൽ​ഹി: താ​ൻ സ്വ​യം ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ​പോ​യ ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് ത​ല​വ​ൻ മൗ​ലാ​ന സാ​ദ്. ഡ​ൽ​ഹി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം താ​ൻ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന് മൗ​ലാ​ന സാ​ദി​ന്‍റേ​താ​യി പു​റ​ത്തു​വ​ന്ന ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. മ​ർ​ക്ക​സ് യു ​ടൂ​ബ് ചാ​ന​ലി​ലൂ​ടെ ര​ണ്ട് ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളാ​ണ് സാ​ദി​ന്‍റേ​താ​യി പു​റ​ത്തു​വ​ന്ന​രി​ക്കു​ന്ന​ത്.

ആ​ദ്യ സ​ന്ദേ​ശ​ത്തി​ൽ മ​ത​പ​ര​മാ​യ വി​ശ്വാ​സ​മാ​ണ് സാ​ദ് പ​ങ്കു​വ​യ്ക്കു​ന്ന​ത്. മ​രി​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല സ്ഥ​ല​മാ​ണ് പ​ള്ളി. കൊ​റോ​ണ വൈ​റ​സി​ന് ത​ന്‍റെ അ​നു​യാ​യി​ക​ൾ​ക്ക് ഒ​രു ദോ​ഷ​വും വ​രു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ദി​ക്കു​ന്നു. എ​ന്നാ​ൽ ര​ണ്ടാം ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​ൻ അ​നു​യാ​യി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. സ​ർ​ക്കാ​ർ‌ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും വ​ലി​യ സ​മ്മേ​ള​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ത​ബ്‌​ലീ​ഗ് അം​ഗ​ങ്ങ​ളോ​ട് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

മ​നു​ഷ്യ​രാ​ശി​യു​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഫ​ല​മാ​ണ് ലോ​ക​ത്ത് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് നി​സ‍​ശ​യം പ​റ​യാം. ഇ​പ്പോ​ൾ‌ ന​മ്മ​ളെ​ല്ലാ​വ​രും വീ​ട്ടി​ലി​രി​ക്കു​ക, ദൈ​വ കോ​പം ശ​മി​പ്പി​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം ഇ​താ​ണ്. ഡോ​ക്ട​ർ​മാ​രു​ടെ ഉ​പ​ദേ​ശം കേ​ൾ​ക്കു​ക​യും ഭ​ര​ണ​കൂ​ട​വു​മാ​യി സ​ഹ​ക​രി​ക്കു​ക​യും വേ​ണം. ത​ങ്ങ​ളു​ടെ അം​ഗ​ങ്ങ​ൾ എ​വി​ടെ​യാ​യി​രു​ന്നാ​ലും അ​വ​ർ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും മൗ​ലാ​ന സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

മൗ​ലാ​ന സാ​ദി​നെ മാ​ർ​ച്ച് 28 മു​ത​ൽ കാ​ണാ​നി​ല്ല. ഇ​യാ​ൾ​ക്കാ​യി ഡ​ൽ​ഹി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ഒ​രു സം​ഘ​ത്തെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. സാ​ദി​ന്‍റെ വീ​ട്ടി​ലെ​ത്തി പോ​ലീ​സ് നോ​ട്ടീ​സ് കൈ​മാ​റി. സാ​ദി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​കു​മെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു.

സാ​ദി​നാ​യി 14 ആ​ശു​പ​ത്രി​ക​ളി​ലും പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി. നി​സാ​മു​ദീ​നി​ൽ വി​ല​ക്കു ലം​ഘി​ച്ചു ച​ട​ങ്ങു ന​ട​ത്തി​യ​തി​ന് മൗ​ലാ​ന സാ​ദ്, സീ​ഷാ​ൻ, മു​ഫ്തി ഷെ​ഹ്സാ​ദ്, എം. ​സെ​യ്ഫി, യൂ​നു​സ്, മൊ​ഹ​മ്മ​ദ് സ​ൽ​മാ​ൻ, മൊ​ഹ​മ്മ​ദ് അ​ഷ്റ​ഫ് എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ ഏ​ഴ് പേ​ർ​ക്കെ​തി​രേ ഡ ​ൽ​ഹി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.