കോ​വി​ഡ് മ​ര​ണം 47,000 ക​ട​ന്നു; യു​എ​സി​ൽ രണ്ട് ലക്ഷം രോഗബാധിതർ
Thursday, April 2, 2020 10:30 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണം 47,000 ക​ട​ന്നു. 203 രാ​ജ്യ​ങ്ങ​ളി​ലാ​യി 47,245 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 9,35,957 പേ​ർ​ക്കാ​ണ് ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തി​ൽ 1,94,286 ആ​ളു​ക​ൾ രോ​ഗ​മു​ക്തി നേ​ടി.

അ​മേ​രി​ക്ക​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷം ക​ട​ന്നു. 2,15,215 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 2,01,227 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. 5,110 പേ​രാ​ണ് ഇ​വി​ടെ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്.

ഇ​റ്റ​ലി​യി​ലാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ൾ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​ത്. 13,155 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. സ്പെ​യി​നി​ൽ 9,387 പേ​രും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ, ഇ​റാ​ൻ, നെ​ത​ർ​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും മ​ര​ണ നി​ര​ക്ക് ഉ​യ​രു​ക​യാ​ണ്.

ഫ്രാ​ൻ​സി​ൽ 4,032 പേ​രും ഇ​റാ​നി​ൽ 3,036 പേ​രും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ബ്രി​ട്ട​നി​ലും നെ​ത​ർ​ല​ൻ​ഡി​ലും യ​ഥാ​ക്ര​മം 2,352 പേ​രും, 1,173 പേ​രും കൊ​റോ​ണ മൂ​ലം മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.