ഒ​മാ​നി​ൽ മ​ല​യാ​ളി യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു; പാ​ക്കി​സ്ഥാ​ൻ പൗ​ര​ൻ ക​സ്റ്റ​ഡി​യി​ൽ
Sunday, March 29, 2020 5:14 PM IST
മ​സ്ക​റ്റ്: ഒ​മാ​നി​ൽ മ​ല​യാ​ളി യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു. തൃ​ശൂ​ർ പാ​വ​റ​ട്ടി കാ​ക്ക​ശേ​രി സ്വ​ദേ​ശി രാ​ജേ​ഷ് കൊ​ന്ദ്ര​പ്പ​ശേ​രി​യാ​ണു ബു​റൈ​മി​യി​ൽ മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​ലാ​യി​രു​ന്നു സം​ഭ​വം.

രാ​ജേ​ഷി​ന്‍റെ ത​ല​യ്ക്കാ​ണ് മാ​ര​ക​മാ​യി വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യെ ഒ​മാ​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൃ​ത​ദേ​ഹം ബു​റൈ​മി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ത​ല​യ്ക്കു മാ​ര​ക​മാ​യ മു​റി​വേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ത​ല​യു​ടെ വ​ല​തു​ഭാ​ഗ​ത്തും നെ​റ്റി​യി​ലും കൈ​ക​ളി​ലും നെ​ഞ്ചി​ലും ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.