ഡ​ൽ​ഹി​യി​ൽ പൗ​ര​ത്വ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സ​മ​ര​ക്കാ​രും അ​നു​കൂ​ലി​ക​ളും ത​മ്മി​ൽ ക​ല്ലേ​റ്
Sunday, February 23, 2020 5:39 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഏ​റ്റു​മു​ട്ട​ൽ. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ മൗ​ജ്പൂ​രി​ലാ​ണ് സം​ഭ​വം. സ​മ​ര​ക്കാ​രും പൗ​ര​ത്വ നി​യ​മ​ത്തെ എ​തി​ർ​ക്കു​ന്ന​വ​രും ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന ജാ​ഫ​റാ​ബാ​ദി​ന് തൊ​ട്ട​ടു​ത്താ​ണ് സം​ഘ​ർ​ഷ മേ​ഖ​ല.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്ക് അ​നു​കൂ​ല​മാ​യി ബി​ജെ​പി ന​ട​ത്തി​യ റാ​ലി​യാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഇ​രു വി​ഭാ​ഗ​വും പ​ര​സ്പ​രം ക​ല്ലെ​റി​ഞ്ഞു. പോ​ലീ​സ് ബാ​രി​ക്കേ​ഡി​ന് തൊ​ട്ട​രി​കെ നി​ന്നാ​യി​രു​ന്നു ക​ല്ലെ​റി​യ​ൽ. സം​ഘ​ർ​ഷ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജാ​ഫ​റാ​ബാ​ദ് മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പം 200-ൽ ​അ​ധി​കം സ്ത്രീ​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചി​രു​ന്നു. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.