ആഷിഖ് അബു വിവാദം: കൂ​ടു​ത​ൽ അ​ന്വേ​ഷണത്തിന് ഐജിക്ക് കളക്ടറുടെ നിർദ്ദേശം
Monday, February 17, 2020 12:47 PM IST
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് എ​ന്ന പേ​രി​ൽ ആ​ഷി​ഖ് അ​ബു​വി​ന്‍റെ​യും റീ​മ ക​ല്ലു​ങ്ക​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സം​ഗീ​ത പ​രി​പാ​ടി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് ഐ​ജി​ക്കും ക​മ്മീ​ഷ​ണ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​. താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിനോട് അന്വേഷിക്കാൻ കളക്ടർ നിർദ്ദേശിച്ചിരിക്കുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ അറിയിച്ചു.

പ​രി​പാ​ടി​യിലൂടെ സം​ഭ​രി​ച്ച തു​ക സം​ഘാ​ട​ക​ർ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് സ​ന്ദീ​പ് വാ​ര്യ​ർ നേ​ര​ത്തെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ടി​രു​ന്നു. ഇ​തു തെ​ളി​യി​ക്കു​ന്ന​തി​നാ​യ് വി​വ​രാ​വ​കാ​ശ രേ​ഖ​യും അ​ദ്ദേ​ഹം പോ​സ്റ്റ് ചെ​യ്തു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് ചെ​ക്ക് കൈ​മാ​റി​യ​താ​യി ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി ആ​ഷി​ഖ് അ​ബു​വും ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചു. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​നു​ ശേ​ഷ​മാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്ന് ചെ​ക്കി​ന്‍റെ തി​യ​തി കാ​ട്ടി ഹൈ​ബി ഈ​ഡ​ൻ എം​പി രം​ഗ​ത്തുവ​ന്ന​തോ​ടെ ഇ​തു സം​ബ​ന്ധി​ച്ച് വീ​ണ്ടും വി​വാ​ദ​ങ്ങ​ളു​യ​ർ​ന്നു.

കൊ​ച്ചി​യി​ൽ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ സം​ഘ​ടിപ്പി​ച്ച ക​രു​ണ സം​ഗീ​ത നി​ശ ദു​രി​താ​ശ്വാ​സ ഫ​ണ്ട് സ്വ​രൂ​പി​ക്കാ​ൻ ന​ട​ത്തി​യ പ​രി​പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു ആ​ഷി​ഖിന്‍റെ നി​ല​പാ​ട്. ടി​ക്ക​റ്റ് വ​രു​മാ​നം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേക്ക് ന​ൽ​കാ​ൻ ഫൗ​ണ്ടേ​ഷ​ൻ തീ​രു​മാ​നി​ച്ച​താ​ണെ​ന്നും ഫേ​സ്ബു​ക്കി​ൽ ആ​ഷി​ഖ് കു​റി​ച്ചു.

ഫൗ​ണ്ടേ​ഷ​ൻ എ​ന്തു ത​ട്ടി​പ്പാ​ണ് ന​ട​ത്തി​യ​തെന്ന് തെളിയിക്കാൻ ഹൈബിയെ ആഷിഖ് വെല്ലുവിളിക്കുകയും ചെയ്തു. ഫൗ​ണ്ടേ​ഷ​ൻ ത​ന്നെ ചെ​ല​വ് വ​ഹി​ച്ച, ടി​ക്ക​റ്റി​ന്‍റെ പ​ണം സ​ർ​ക്കാ​രി​ലേ​യ്ക്ക് ന​ൽ​കി​യ ഒ​രു പ​രി​പാ​ടി എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ട്ടി​പ്പാ​ണെ​ന്ന് പറയുന്നതെന്നുമാണ് ആ​ഷി​ഖ് ചോ​ദി​ക്കു​ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.