ബി​രി​യാ​ണി, വി​ദേ​ശ​പ​ണം, നി​ര​ക്ഷ​ര​രാ​യ സ്ത്രീ​ക​ൾ; ഷ​ഹീ​ൻ​ബാ​ഗ് സ​മ​ര​ത്തെ പ​രി​ഹ​സി​ച്ച് ബി​ജെ​പി നേ​താ​വ്
Saturday, February 15, 2020 6:11 PM IST
കോ​ൽ​ക്ക​ത്ത: ഡ​ൽ​ഹി​യി​ലെ ഷ​ഹീ​ൻ ബാ​ഗി​ലും കോ​ൽ​ക്ക​ത്ത​യി​ലെ പാ​ർ​ക്ക് സ​ർ​ക്കാ​സി​ലും ന​ട​ക്കു​ന്ന​ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി സ​മ​ര​ത്തി​നെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് ബം​ഗാ​ൾ ബി​ജെ​പി പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് ഘോ​ഷ്. നി​ര​ക്ഷ​ര​രാ​യ സ്ത്രീ​ക​ളാ​ണ് ഇ​വി​ടെ​യെ​ല്ലാം സ​മ​ര​ത്തി​നി​രി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും അ​വ​ർ​ക്ക് ബി​രി​യാ​ണി​യും വി​ദേ​ശ പ​ണ​വും കി​ട്ടും. കു​ഞ്ഞു കു​ട്ടി​ക​ളെ​യു​മാ​യി തെ​രു​വി​ൽ കു​ത്തി​യി​രി​ക്കു​ന്ന​ത് അ​തി​നു​വേ​ണ്ടി​യാ​ണെ​ന്നും ഘോ​ഷ് പ​റ​ഞ്ഞു.

പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ വ​ഴി​വി​ട്ട പ്ര​സ്താ​വ​ന​ക​ൾ ഡ​ൽ​ഹി​യി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യാ​യെ​ന്ന ആ​ഭ്യ​ന്ത​മ​ന്ത്രി അ​മി​ത് ഷായുടെ പ്ര​സ്താ​വ​ന വ​ന്ന അ​ധി​കം ക​ഴി​യും മു​ന്പാ​ണ് വീ​ണ്ടും വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ദി​ലീ​പ് ഘോ​ഷ് എ​ത്തി​യ​ത്. "ഡ​ൽ​ഹി​യി​ലേ​യും കോ​ൽ​ക്ക​ത്ത​യി​ലേ​യും സ്ഥി​തി ഒ​ന്നു ത​ന്നെ. പി.​ചി​ദം​ബ​ര​ത്തേ​യും വൃ​ന്ദ ​കാ​രാ​ട്ടി​നേ​യും പോ​ലു​ള്ള​വ​ർ അ​വി​ടെ വ​ന്ന് പ്ര​സം​ഗി​ക്കും. കേ​ൾ​ക്കാ​നി​രി​ക്കു​ന്ന​ത് നി​ര​ക്ഷ​ര​രാ​യ കു​റെ സ്ത്രീ​ക​ളും'- ദി​ലീ​പ് ഘോ​ഷ് പ​റ​ഞ്ഞു.

ഷോ​ഷി​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രേ തൃ​ണ​മു​ൽ കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും രം​ഗ​ത്തു വ​ന്നു. അ​ടി​ത്ത​ട്ടി​ൽ പ്ര​വ​ർ​ത്തി​ച്ച് പ​രി​ച​യ​മി​ല്ലാ​ത്ത ജ​ന​സ്വാ​ധീ​ന​മി​ല്ലാ​ത്ത ഘോ​ഷി​നെ​പ്പോ​ലൊ​രു നേ​താ​വി​ൽ നി​ന്ന് ഇ​തി​ൽ കൂ​ടു​ത​ൽ പ്ര​തീ​ക്ഷി​ക്കാ​നി​ല്ലെ​ന്ന് സിപി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം​.ഡി സ​ലിം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.