പെ​രി​യാ​റി​നെ​തി​രാ​യ പ​രാ​മ​ർ​ശം: ര​ജ​നീ​കാ​ന്തി​നെ​തി​രാ​യ ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി
Friday, January 24, 2020 12:59 PM IST
ചെ​ന്നൈ: പെ​രി​യാ​ർ ഇ.​വി.​രാ​മ​സ്വാ​മി​യെ സം​ബ​ന്ധി​ക്കു​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ത​മി​ഴ് സൂ​പ്പ​ർ താ​രം ര​ജീ​നീ​കാ​ന്തി​നെ​തി​രെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി. മ​ജി​സ്ട്രേ​റ്റ് ഹൈ​ക്കോ​ട​തി​യ സ​മീ​പി​ക്കു​ന്ന​തി​നു പ​ക​രം എ​ന്തി​നാ​ണ് തി​ടു​ക്ക​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്ന് ആ​രാ​ഞ്ഞു​കൊ​ണ്ടാ​മ് കോ​ട​തി ഹ​ർ​ജി ത​ള്ളി​യ​ത്.

1971-ൽ ​സേ​ല​ത്ത് പെ​രി​യോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ന്ന റാ​ലി​യി​ൽ ശ്രീ​രാ​മ​ന്‍റെ​യും സീ​താ ദേ​വി​യു​ടെ​യും ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു​വെ​ന്നും അ​തി​ൽ ചെ​രി​പ്പു​മാ​ല​യി​ട്ടു​വെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത ത​മി​ഴ് മാ​സി​ക​യാ​യ തു​ഗ്ല​ക്കി​ൽ മാ​ത്ര​മാ​ണു പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്നു​മാ​യി​രു​ന്നു ര​ജ​നീ​കാ​ന്തി​ന്‍റെ പ​രാ​മ​ർ​ശം. തു​ഗ്ല​ക്ക് മാ​സി​ക​യു​ടെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ലാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ർ​ശം.

ര​ജ​നീ​കാ​ന്ത് ക​ള്ളം പ്ര​ച​രി​പ്പി​ച്ചു​വെ​ന്നും പെ​രി​യോ​റി​നെ അ​പ​മാ​നി​ക്കു​ന്നു​വെ​ന്നും ആ​രോ​പി​ച്ചു വി​വി​ധ ദ്രാ​വി​ഡ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ര​ജ​നീ​കാ​ന്തി​നെ​തി​രെ ചെ​ന്നൈ ഉ​ൾ​പ്പെ​ടെ വി​വി​ധ ജി​ല്ല​ക​ളി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, താ​ൻ സ​ത്യ​മാ​ണു പ​റ​ഞ്ഞ​തെ​ന്നും മാ​പ്പു പ​റ​യു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ര​ജ​നീ​കാ​ന്തി​ന്‍റെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.