ഗു​ണ​നി​ല​വാ​ര​മി​ല്ല; പാ​ര​സെ​റ്റാ​മോ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​രു​ന്നു​ക​ൾ​ക്കു നി​രോ​ധ​നം
Tuesday, January 21, 2020 6:06 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​റ്റ​ഴി​ച്ചി​രു​ന്ന ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത മ​രു​ന്നു​ക​ൾ നി​രോ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ ഡ്ര​ഗ്സ് ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി​യി​ലെ​യും, എ​റ​ണാ​കു​ളം റീ​ജ​ണ​ൽ ഡ്ര​ഗ്സ് ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി​യി​ലെ​യും പ​രി​ശോ​ധ​ന​യി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്നു ക​ണ്ടെ​ത്തി​യ 16 ഇ​നം മ​രു​ന്നു​ക​ളു​ടെ വി​ൽ​പ്പ​ന​യും വി​ത​ര​ണ​വു​മാ​ണു ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ വ​കു​പ്പ് നി​രോ​ധി​ച്ച​ത്.

ഈ ​ബാ​ച്ചു​ക​ളു​ടെ സ്റ്റോ​ക്ക് കെ​വ​ശ​മു​ള​ള​വ​ർ അ​വ​യെ​ല്ലാം വി​ത​ര​ണം ചെ​യ്ത​വ​ർ​ക്ക് തി​രി​കെ അ​യ​ച്ച് പൂ​ർ​ണ വി​ശ​ദാം​ശ​ങ്ങ​ൾ അ​ത​ത് ജി​ല്ല​യി​ലെ ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ ഓ​ഫീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശം ന​ൽ​കി.

നി​രോ​ധി​ച്ച മ​രു​ന്നു​ക​ൾ: New ZAMyclox LB Capsules, Paracetamol Tabs IP 500 mg, Pantoprazole Gastro Resistant Tabs IP 40 mg, Toyomol (Paracetamol Tabs IP 650 mg), OFLOWIN 100 mg ( Ofloxacin Suspension 60 ml), Clopidogrel Tablets IP (LAVIX-75), Clopidogrel Tablets IP (LAVIX-75), TELPIC-40 Telmisartan Tablets IP, Ayufen-650 Tablets, Paracetamol Tabs IP 500 mg, Diacerein Capsules IP 50mg, Sepdase Forte (Serratiopeptidase Tablets IP), Meloxicam Tablets B.P (Meloflam-15), Serim-D Tablets (Diclofenac Potassium and Serratiopeptidase Tablets, INDODEW-25mg (Indomethacin Capsules IP 25 mg), Paracetamol Tablets IP 500 mg,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.