സ​വ​ർ​ക്ക​ർ പ​രാ​മ​ർ​ശം; രാ​ഹു​ൽ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ഫഡ്നാ​വി​സ്
Sunday, December 15, 2019 8:14 PM IST
മും​ബൈ: സ​വ​ർ​ക്ക​ർ പ​രാ​മ​ർ​ശ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി‍​യും ബി​ജെ​പി നേ​താ​വു​മാ​യ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്. മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ വി​ളി​ച്ച ചാ​യ സ​ൽ​ക്കാ​ര​ത്തി​ൽ ബി​ജെ​പി പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ടി​യാ​യ ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച റാ​ലി​ക്കി​ടെ​യാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​വ​ർ​ക്ക​ർ പ​രാ​മ​ർ​ശം. റേ​പ്പ് ഇ​ന്ത്യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മാ​പ്പ് പ​റ​യാ​ന്‍ ത​ന്‍റെ പേ​ര് രാ​ഹു​ല്‍ സ​വ​ര്‍​ക്ക​ര്‍ എ​ന്ന​ല്ല, രാ​ഹു​ല്‍ ഗാ​ന്ധി എ​ന്നാ​ണെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.