ഗ​വ​ർ​ണ​ർ സം​സാ​രി​ക്കു​ന്ന​തു കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഷ​യി​ൽ; ആ​രി​ഫ് ഖാ​നെ ത​ള്ളി ഐ​സ​ക്ക്
Sunday, December 15, 2019 6:07 PM IST
കൊ​ച്ചി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ​നി​ന്ന് കേ​ര​ള​ത്തി​നു മാ​റി നി​ൽ​ക്കാ​നാ​വി​ല്ലെ​ന്ന ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ പ്ര​സ്താ​വ​ന ത​ള്ളി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. ഗ​വ​ർ​ണ​ർ സം​സാ​രി​ക്കു​ന്ന​തു കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണെ​ന്നും സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​വ​ർ​ക്കു നി​ല​പാ​ട് വ്യ​ത്യ​സ്ത​മാ​ണെ​ന്നും തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യോ​ടു വി​യോ​ജി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ​നി​ന്ന് കേ​ര​ള​ത്തി​നു മാ​റി നി​ൽ​ക്കാ​നാ​വി​ല്ലെ​ന്നു പ​റ​ഞ്ഞ ഗ​വ​ർ​ണ​ർ, ഇ​പ്പോ​ഴ​ത്തെ പ്ര​തി​ഷേ​ധ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് കേ​ന്ദ്ര നി​യ​മം അ​നു​സ​രി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. ഇ​തി​നെ ത​ള്ളി​യാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ പ്ര​സ്താ​വ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.