അ​ഴി​മ​തി​ക്കേ​സ്: സു​ഡാ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ബ​ഷീ​റി​ന് ര​ണ്ടു വ​ർ​ഷം ത​ട​വ്
Sunday, December 15, 2019 4:48 AM IST
ഖാ​ർ​ത്തൂം: സു​ഡാ​നി​ലെ മു​ൻ പ്ര​സി​ഡ​ന്‍റ് ഒ​മ​ർ അ​ൽ ബ​ഷീ​റി​ന് അ​ഴി​മ​തി​ക്കേ​സി​ൽ ര​ണ്ടു വ​ർ​ഷം ത​ട​വ്. 73 വ​യ​സു​കാ​ര​നാ​യ ബ​ഷീ​റി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ ത​ട​വു​ശി​ക്ഷ​യാ​ണ് സു​ഡാ​നീ​സ് കോ​ട​തി വി​ധി​ച്ച​ത്. അ​ഴി​മ​തി​യും അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ ക​റ​ന്‍​സി കൈ​യി​ൽ വ​ച്ച​തും ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ലാ​ണ് ശി​ക്ഷ.

മൂ​ന്നു പ​തി​റ്റാ​ണ്ട് സു​ഡാ​ൻ ഭ​രി​ച്ച ബ​ഷീ​റി​നെ ഏ​പ്രി​ലി​ൽ പ​ട്ടാ​ളം പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ജ​ന​കീ​യ പ്ര​ക്ഷോ​ഭം ​ശ​ക്ത​മാ​യ തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പ​ട്ടാ​ള​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ദേ​ശ ക​റ​ൻ​സി അ​ട​ക്കം 13 കോ​ടി ഡോ​ള​ർ വ​രു​ന്ന തു​ക ക​ണ്ടെ​ടു​ത്ത കേ​സി​ലാ​ണ് ശി​ക്ഷ. പ്ര​ക്ഷോ​ഭ​ക​രെ കൊ​ല്ലാ​ൻ ഉ​ത്ത​ര​വി​ട്ട തി​ന്‍റെ പേ​രി​ല​ട​ക്കം ബ​ഷീ​റി​നെ​തി​രേ മ​റ്റു കേ​സു​ക​ളു​ണ്ട്.

പ​ശ്ചി​മ സു​ഡാ​നി​ലെ ദാ​ര്‍​ഫു​ര്‍ പ്ര​വി​ശ്യ​യി​ല്‍ 2003 മു​ത​ല്‍ ഏ​താ​നും വ​ര്‍​ഷം നീ​ണ്ടു​നി​ന്ന വം​ശീ​യ ക​ലാ​പ​ത്തി​ല്‍ മു​ഖ്യ​പ ങ്കു​ണ്ടാ​യി​രു​ന്നു​വെ​ന്ന ആ​രോ​പ​ണം നേ​ര​ത്തെ ത​ന്നെ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ ബ​ഷീ​റി​നെ​തി​രെ​യു​ണ്ട്. 2009ലും 2010​ലും ബഷീ​റി​നെ​തി​രെ രാ​ജ്യാ​ന്ത​ര ക്രി​മി​ന​ല്‍ കോ​ട​തി (ഐ​സി​സി) അ​റ​സ്റ്റു വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.