രാ​ജ്യം ബി​ജെ​പി​യെ വി​ശ്വ​സി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ക​ർ​ണാ​ട​ക​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Monday, December 9, 2019 1:47 PM IST
ന്യൂ​ഡ​ൽ‌​ഹി: ക​ർ​ണാ​ട​ക​യി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ബി​ജെ​പി മു​ന്നേ​റ്റ​ത്തി​നു പി​ന്നാ​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ട​ത് രാ​ഷ്ട്രീ​യ സ്ഥി​ര​ത​യാ​ണെ​ന്നും അ​തി​ന് അ​വ​ർ വി​ശ്വ​സി​ക്കു​ന്ന​ത് ബി​ജെ​പി​യെ ആ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളാ​കെ ബി​ജെ​പി​യി​ൽ വി​ശ്വാ​സം അ​ർ​പ്പി​ക്കു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ക​ർ​ണാ​ട​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത എ​ല്ലാ വോ​ട്ട​ർ​മാ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​വെ​ന്നും ന​രേ​ന്ദ്ര മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന​ത്ത് 15 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​കെ​യു​ള്ള 15ൽ ​എ​ട്ടി​ട​ത്ത് ബി​ജെ​പി വി​ജ​യി​ച്ചു. നാ​ലി​ട​ത്ത് അ​വ​ർ മു​ന്നി​ട്ട് നി​ൽ​ക്കു​ക​യാ​ണ് ര​ണ്ട് സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സ് മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.