ഹെൽത്ത് കെയർ ആൻഡ് വെൽബീയിംഗ് ഇംപാക്ട് പുരസ്കാരം ‘സച്ച്’ന്
Thursday, October 16, 2025 11:22 PM IST
ന്യൂഡൽഹി: സാമൂഹ്യ ആരോഗ്യ പ്രവർത്തനത്തിനായുള്ള സൊസൈറ്റി ഫോർ ആക്ഷൻ കമ്യൂണിറ്റി ഹെൽത്തിന് (സച്ച്) 2025ലെ ഫോർച്യൂണ്‍ ലീഡർഷിപ്പ് അവാർഡിൽ ഹെൽത്ത് കെയർ ആൻഡ് വെൽബീയിംഗ് ഇംപാക്ട് പുരസ്കാരം ലഭിച്ചു.
ആയുഷ് മന്ത്രാലയത്തിലെ മുൻ അംഗം ഡോ. ദിനേഷ് ഉപാധ്യായയും കേന്ദ്ര ആദായ നികുതി കമ്മീഷണർ എം. എസ്. നേത്രപാൽ ഐആർഎസും ചേർന്ന് പുരസ്കാരം സമ്മാനിച്ചു.
ന്യൂറോ-ഡെവലപ്മെന്റൽ ഡിസോർഡറുകൾ അനുഭവിക്കുന്ന കുട്ടികൾക്കും വ്യക്തികൾക്കു സമഗ്രവും സഹാനുഭൂതിയോടെയുമുള്ള സംയുക്ത പരിചരണമൊരുക്കുന്ന സച്ചിന്റെ പ്രധാന പദ്ധതിയായ സാൻസ്വിതയ്ക്ക് നൽകിയ അംഗീകാരമാണ് ഈ പുരസ്കാരം.
സമഗ്ര ചികിത്സാ മാതൃകകൾ, സാമൂഹിക ഉൾക്കൊള്ളൽ, കുടുംബപിന്തുണ എന്നിവയെ ഏകീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് സാൻസ്വിത. കേരളത്തിൽ വൈക്കം തലയാഴത്ത് സാൻസ്വിതയുടെ യൂണിറ്റ് പ്രവർത്തിക്കുണ്ട്.