ഫ്ളോ​റി​ഡ വെ​ടി​വ​യ്പ്; അ​പ​ല​പി​ച്ച് സ​ൽ​മാ​ൻ രാ​ജാ​വ്
Saturday, December 7, 2019 7:16 AM IST
റി​യാ​ദ്: അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ൽ പെ​ൻ​സ​കോ​ള നാ​വി​ക​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​നെ അ​പ​ല​പി​ച്ച് സൗ​ദി രാ​ജാ​വ്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ ഫോ​ണി​ൽ വി​ളി​ച്ച് രാ​ജാ​വ് സല്‍മാന്‍ ബിന്‍ അബ്‍ദുൾ അസീസ് അല്‍ സൗദ് സം​ഭ​വ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

അ​മേ​രി​ക്ക​യ്ക്ക് സൗ​ദി​യു​ടെ എ​ല്ലാ പി​ന്തു​ണ​യും രാ​ജാ​വ് വാ​ഗ്ദാ​നം ചെ​യ്തു. പെ​ൻ​സ​കോ​ള നാ​വി​ക​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മൂ​ന്നു പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഹാ​വാ​യി​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പേ​ൾ ഹാ​ർ​ബ​റി​ലെ ഷി​പ്പ്‌​യാ​ർ​ഡി​ൽ മൂ​ന്നു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെ​ടി​വ​യ്പു ന​ട​ന്നു ര​ണ്ടു​ദി​വ​സ​ത്തി​ന​ക​മാ​ണ് പെ​ൻ​സ​കോ​ള നേ​വ​ൽ​ബേ​സി​ലും ആ​ക്ര​മ​ണം ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.